ATTAPPADI

Thursday, March 27, 2014

അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി


അട്ടപ്പാടി - ഒരു സമൂഹത്തെ എങ്ങനെ ഇല്ലാതാക്കാം ഒരു സര്‍ക്കാര്‍ പരീക്ഷണം

അട്ടപ്പാടിയിലെ കാര്‍ഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് 1974-ല്‍ 'അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിAVIP) എന്ന പേരില്‍ ഒരു ജലസേചന പദ്ധതിക്ക് തുടക്കും കുറിച്ചത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം അക്കൊല്ലം തന്നെ ആരംഭിച്ചെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടികളും ചില്ലറമണ്ണുമാന്തലുകളുമല്ലാതെ ഈ പരിപാടി ആരംഭശൂരതമായി ഒടുങ്ങുകയാണുണ്ടായത്. പ്രാരംഭമായി 12500 ഹെക്ടര്‍ കൃഷിസ്ഥലത്തെ ജലസേചനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും പിന്നീടത് വെറും 4347 ഹെക്ടര്‍ മാത്രം ജലസേചനവ്യാപ്തിയുള്ള പദ്ധതിയാക്കി ചുരുക്കി. 1974 മുതല്‍ ഒരു അസി.എസ്‌ക്യൂട്ടിവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഉദ്ധ്യോഗസ്ഥന്മാര്‍ കാര്യമായൊരുതൊഴിലുമില്ലാതെ വട്ടംകറങ്ങുന്നതിന്ന് ഭീമമായ തുക ദുര്‍വ്യയം ചെയ്യുകയാണ് സംസ്ഥാനസര്‍ക്കാര്‍. ഇക്കാലയളവില്‍ ഭരണനേതൃത്വത്തിന്റെ മുന്നണികള്‍ മാറിക്കൊണ്ടിരുന്നു. പക്ഷെ അട്ടപ്പാടിയുടെ കാര്‍ഷിക ജലദൗര്‍ലഭ്യത്തിന് ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
കാവേരി ട്രിബ്യൂണലിന്റെ തീര്‍പ്പനുസരിച്ച് 39 ടി.എം.സി. ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ നിയമതടസ്സങ്ങളോ അന്തര്‍സംസ്ഥാനതര്‍ക്കങ്ങളോ ഇല്ലാതെ തന്നെ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി സര്‍ക്കാരിന് നടപ്പില്‍ വരുത്താന്‍ സാധിക്കുന്നതുമാണ്.
അട്ടപ്പാടിയെപോലുയള്ളൊരു കാര്‍ഷികമേഖളയില്‍ വികസനത്തിന് ജലസേചനപദ്ധതികള്‍ കൂടിയേതീരു. ഇവിടുത്തെ സംബന്ധിച്ചിടത്തോളം ശിരുവാണി-ഭവാനി നദികളുടെ ജലസമൃദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട് അവികസിത കാര്‍ഷികമേഖലയെ ശാസ്ത്രീയവും ആസൂത്രിതവുമായി വികസിപ്പിക്കാനും അതുവഴി ഗോത്ര ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹൂഭൂരിപക്ഷം വരുന്ന പട്ടിണിക്കാരുും അര്‍ദ്ധപട്ടിണിക്കാരുമായ അട്ടപ്പാടി ജനതയ്ക്ക് ഒരു ജീവിതോപാധിയായി സ്ഥായിയായ കാര്‍ഷിക വികസനം സൃഷ്ടിച്ചെടുക്കുന്നതിനും AVIP പര്യാപ്തമാകുമായിരുന്നു. എന്നാല്‍ അതിനുപകരം പരിസ്ഥതിനാശമാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്ന് അവതരിപ്പിച്ച് പരിസ്ഥതി പുനസ്ഥാപനമെന്ന പരിപാടിക്കു വേണ്ടി ഭീമമായ തുക ജപ്പാനില്‍ നിന്നും കടം വാങ്ങി ഖജനാവിനെയും മൊത്തം കേരളത്തിന്റെ നികുതിപ്പണത്തേയും അട്ടപ്പാടിയുടെ പിന്നോക്കാവസ്ഥയെ മറയാക്കിക്കൊണ്ട് കുറ്റകരമായി ദുര്‍വിനിയോഗം ചെയ്യുകയാണുണ്ടായത്. 'അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട്' വെറും ആപ്പീസ് മാത്രമാക്കി ചുരുക്കി പകരം 219 കോടി ചെലവാക്കുന്ന അഹാഡ്‌സ് ആരംഭിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അഹാഡ്‌സിന്റെ അരാഷ്ട്രീയവും വികസന വിരുദ്ധവുമായ ഉള്ളടക്കം തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. 1996-ലെ യുഡിഎഫ് സര്‍ക്കാരില്‍ നിന്നും തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാരില്‍ അവസാനിക്കുന്ന ഈ പദ്ധതിയിലൂടെ കോടികള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെ തുരത്തണോ ഇരുതതണോ എന്നിങ്ങനെയുള്ള ക്ഷുദ്രചിന്തകള്‍പ്പുറത്തുള്ളൊരുവികസനകാഴ്ചപ്പാടിലൂടെ നയിക്കാന്‍ ഭരണ നേതൃത്വത്തിന് കഴിഞ്ഞില്ല. പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പേരില്‍ കൃഷിയെയും കന്നുകാലി വളര്‍ത്തലിനേയും നിരുത്സാഹപ്പെടുത്തി തൊഴില്‍ദിനങ്ങളെന്ന പേരില്‍ ഇത്തരം പരമ്പരാഗത ജീവനോപാധികളില്‍ നിന്നും ജനങ്ങളെ അടര്‍ത്തിയെടുത്ത് കൂലിത്തൊഴിലാളികളാക്കി മാറ്റുന്ന പ്രക്രീയക്ക് നോക്കുകുത്തികളായിരിക്കുകയായിരുന്നു ജനപ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന അഹാഡ്‌സിന്റെ ഗവേണിംഗ് ബോഡി. രണ്ടായിര്തതി പത്ത് മാര്‍ച്ച് മാസത്തില്‍ അഹാഡ്‌സ് അട്ടപ്പാടിയുടെ പടിയിറങ്ങുമ്പോള്‍ ഒരു ജനതയെ ആസൂത്രിതമായി കോടികള്‍ ചെലവഴിച്ച് തൊഴില്‍ രഹിതരാക്കുന്ന ക്രൂരവിനോദത്തിന് ഉത്തരവാദികളായ ആളുകളെ ഒരു വിചാരണപോലും നേരിടാത്ത അവസ്ഥയില്‍ പിന്‍വാങ്ങാനനുവദിക്കുന്നത് സാമാന്യനീതിബോധത്തിന് ചേര്‍ന്നതായിരിക്കില്ല.
അഹാഡ്‌സിന്റെ പ്രധാനദൗത്യം പരിസ്ഥിതി പുനഃസ്ഥാപനവും ജനതയുടെ സുസ്ഥിരജീവിനോപാധികളുടെ വികസനവുമാണെന്നാണ് അവരുടെ അവകാശവാദം. പക്ഷെ സുസ്ഥിരജീവനോപാധികളുടെ വികസനമെന്ന ലക്ഷ്യം അഹാഡ്‌സിന്റെ നിഷേധാത്മകപ്രവര്‍ത്തനങ്ങളെ മറച്ചുവെക്കുവാന്‍വേണ്ടി ഉണ്ടാക്കിയെടുത്ത ഒറു വ്യാജതന്ത്രമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും 2001 വരെ (പദ്ധതിപ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കേണ്ട കാലം വരെ) വായ്പ വാങ്ങിയ പണം എന്തുചെയ്യണമെന്നറിയാതെ പട്ടിക്ക് മുഴുത്തേങ്ങ കിട്ടിയതുപോല ഉഴലുകയായിരുന്നു അഹാഡ്‌സ്. കേവലമായ പരിസ്ഥിതി പുനഃസ്ഥാപനം എന്ന ആശയം നടപ്പിലാക്കാനുള്ള പ്രായോഗികമായ രീതികള്‍ പോലും ഉരുത്തിരിഞ്ഞുവരുന്നത് അഞ്ചുവര്‍ഷത്തിനുശേഷമാണ്. അപ്പോഴാണ് പിന്നോക്കജനതയുടെ സാമൂഹ്യസുസ്ഥിര ജീവനോപാധികളുടെ വികസനം എന്ന തട്ടിപ്പ് വിദ്യ തട്ടിക്കൂട്ടിയെടുക്കുന്നത് തന്നെ.
കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു അട്ടപ്പാടിയിലെ പരമ്പരാഗത ജീവനോപാധികള്‍. മികച്ചയിനം പരുത്തിയും തുവരയും നിലക്കടലയും ഗോത്രജനതയുടെ ഭക്ഷ്യവസ്തുക്കളായ ചോളവും ചാമയും മുതിരയും സമൃദ്ധിയായി വിളഞ്ഞിരുന്ന അട്ടപ്പാടിയെ കൃഷിമുക്തമാക്കിയതിന്റെ ഉത്തരാവാദിത്വം അഹാഡ്‌സിന് മാത്രം അവകാശപ്പെട്ടതാണ്. കന്നുകാലി വളര്‍ത്തലിന്റെ കാര്യത്തിലാകട്ടെ 1995 ല്‍ ഉണ്ടായിരുന്ന കന്നുകാലി സമ്പത്തിന്റെ വെറും 40 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. അനിയന്ത്രതമായ കാലിമേച്ചല്‍ എന്ന 'ദ്രോഹ' പ്രവര്‍ത്തിക്ക് തടയിടാനായി മേച്ചില്‍ സ്ഥലങ്ങള്‍ വേലികെട്ടി കന്നുകാലി മേച്ചിലിന് നിരോധനമേര്‍പ്പെടുത്തിയതിന്റെ പരണിത ഫലമാണ് കന്നുകാലി സമ്പത്തിന്റെ ഈ ദയനീയ ശോഷണം. കന്നുകാലികള്‍ ഒരു ജനതയുടെ ജീവിതോപാധികളില്‍ ഒന്ന് എന്ന നിലയില്‍ കാണുന്നതിനു പകരം സസ്യാവരാണം തിന്നുനശിപ്പിക്കുന്ന ക്ഷുദ്രജീവികള്‍ ആണെന്ന കാഴ്ചപ്പാടില്‍ അവക്ക് തീറ്റ നിഷേധിച്ച് നശിപ്പിക്കാനുള്ള തന്ത്രമാണ് അഹാഡ്‌സ് ആവിഷ്‌കരിച്ചത്.
വിവിധ പ്രവര്‍ത്തികളിലൂടെ നാല്പത്തിയെട്ട് ലക്ഷത്തില്‍ പരം തൊഴില്‍ദിനങ്ങള്‍ നല്‍കിയ വീമ്പുപറച്ചില്‍ കൃഷിഭൂമിയെ തരിശാക്കിമാറ്റി പ്രകൃതിസംരക്ഷിക്കുകയെന്ന ക്രൂരവും വികലവുമായ ചിന്തയുടെ അനന്തരഫലമാണെന്നും കാണാന്‍ കഴിയും. പ്രത്യക്ഷത്തില്‍ മഹത്തരമായി തോന്നുന്ന ഈ നടപടി പരമ്പരാഗതമായ കൃഷി തൊഴിലില്‍ നിന്നും ജനങ്ങളെ അകറ്റി അഹാഡ്‌സിന്റെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തിനുള്ള കൂലിക്കാരായി മാറ്റുകയാണ് ചെയ്തത്. അതായത് കാര്‍ഷികോല്പാദന പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നര്‍ത്ഥം. 2010 മാര്‍ച്ച് മാസത്തില്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനം നിലച്ചാതോടുകൂടി കൂലി ഇല്ല, കാര്‍ഷികവൃത്തിയില്ല, രൂക്ഷമായ തൊഴിലില്ലായ്മയും പിടികൂടി. ഇതൊടൊപ്പം ആനിമേറ്റര്‍മാരായും വളണ്ടിയര്‍മാരായും ജോലിചെയ്തിരുന്ന അഭ്യസ്ഥവിദ്യരായ തദ്ദേശീയരുടെ തൊഴിലാല്ലായ്മയും കൂടി ചേരുമ്പോള്‍ ഈ ദുരന്തത്തിന്റെ ആഴമേറുകയാണ്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സുസ്ഥിര ജീവനോപാധികളുടെ വികസനവുമെന്ന പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ പ്രകടിപ്പിച്ച നിസ്സാരത അട്ടപ്പാടിയിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളോടു കാണിച്ച വഞ്ചനയുടെ പ്രത്യക്ഷോദാഹരണമാണ്. 2008 വര്‍ഷം അവസാനം വരെ ചെലവഴിച്ച 153 കോടി രൂപയില്‍ വെറും 14 ലക്ഷം രൂപ മാച്രമാണ് സുസ്ഥിരവരുമാനപദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. സുസ്ഥിര വരുമാനപദ്ധതിയില്‍ ഒരു പരിപാടിയായ തുവര പരിപ്പാക്കുന്ന സംരഭത്തിന്റെ ദയനീയവും പരിഹാസ്യവുമായ പരവസാനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തുവര പ്രാണികള്‍ക്കും ഇരുമ്പ് തുരുമ്പിനും ഭക്ഷണമാത്് മാത്രം മിച്ചം.
വികസനമെന്നാല്‍ പണമെഴുക്കലും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കലും എക്‌സ്പ്രസ്സ് ഹൈവേ നിര്‍മ്മിക്കലും മാത്രമല്ല. സമ്പദ്വയ്വസ്ഥയുടെ അടിത്തറയായ കാര്‍ഷികമേഖല പുഷ്ടിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതാണ് വികസനത്തിന്റെ കാതല്‍. ഈയൊരു വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷികമേഖലയെയും കന്നുകാലി വളര്‍ത്തലിനെയും തകര്‍ത്ത് കര്‍ഷകരെ കൂലിത്തൊഴിലാളികളാക്കിമാറ്റി ജനങ്ങളെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയുന്ന അഹാഡ്‌സിന്റെ വികസന വിരുദ്ധത പിലയിത്തപ്പെടേണ്ടതും. എതിര്‍ക്കപ്പെടേണ്ടതും. അട്ടപ്പാടിയുടെ വികസനം പ്രാഥമികമായും ആശ്രയിക്കണ്ടത് കൃഷി-കന്നുകാലി വളര്‍ത്തല്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലൂടെയാണ്.
Tuesday, 30 July 2013 13:44

അട്ടപ്പാടി തുവര

കാസര്‍കോട്: സൈലന്റ് വാലി മലനിരകളില്‍ പൂത്തുകായിക്കുന്ന അട്ടപ്പാടി തുവര മൊഗ്രാല്‍പുത്തൂരില്‍ കൃഷി ചെയ്ത് വിളവെടുത്തു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇക്കോ ക്ളബ്ബിന്റെ നേതൃത്വത്തിലാണ് മൊട്ടക്കുന്നിലും ഈ അപൂര്‍വ്വ തുവര വിളവെടുക്കുമെന്ന് തെളിയിച്ചത്.

ലോകത്ത് നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന തനത് വിളകളിലൊന്നാണ് അട്ടപ്പാടി തുവര. 2011 ഏപ്രിലില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തില്‍നടന്ന പ്രകൃതി പഠന ക്യാമ്പില്‍ മൊഗ്രാല്‍പുത്തൂര്‍ സ്കൂളില്‍നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 35 പേര്‍ പങ്കെടുത്തിരുന്നു. അവിടെവെച്ചാണ് തുവര ലഭിച്ചത്. വളക്കൂറും കുറഞ്ഞ മണ്ണും കന്നുകാലികളുടെ ശല്ല്യവും മൊട്ടക്കുന്നില്‍ തുവരക്ക് പ്രതികൂല ഘടകമായില്ല. തീര്‍ത്തും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. ശീമക്കൊന്നയുടെ പച്ചിലയും ചാണകവും ഗോ മൂത്രവും വെണ്ണീരും കടലപ്പിണ്ണാക്കുമൊക്കെ വളമായി നല്‍കി. മഞ്ഞള്‍പൊടികൊണ്ട് ഉറുമ്പു ശല്ല്യത്തെ നേരിട്ടു. 27 ചെടികള്‍ സമൃദ്ധിയോടെ പൂത്തുകായ്ച്ചു. ചെടികളിലെ മഞ്ഞപ്പൂക്കളിലേക്ക് തേനുണ്ണാനെത്തിയ പൊട്ടുവാലാട്ടി, പൊട്ടു വെള്ളാട്ടി എന്നീ ചിത്ര ശലഭങ്ങളെയും കുട്ടികള്‍ നിരീക്ഷിച്ചു. പടന്നക്കാട് കാര്‍ഷിക കോളജിലെ ഫാം ഓഫീസര്‍ പി.വി.സുരേന്ദ്രന്റെയും സ്കൂള്‍ അധ്യാപകരുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു കൃഷി രീതികള്‍. വിളവെടുത്ത് കിട്ടിയ തുവരകള്‍ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ കുട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും വിത്തായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇക്കോ ക്ളബ്ബ്. 
വിളവെടുപ്പ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ ഡി. മഹാലിംഗേശ്വര രാജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മിസ്രിയ ഖാദര്‍, ഫൌസിയ, പി.ടി.എ.പ്രസിഡണ്ട് പി.ബി. അബ്ദുല്‍ റഹ്മാന്‍, പി. വേണുഗോപാലന്‍, വി.വി. മുരളി, ടി.എം. രാജേഷ്, കെ.അബ്ദുല്‍ ഹമീദ്, എം. സുരേന്ദ്രന്‍, പി. അശോകന്‍, പി. നളിനി, സി.വി.സുബൈദ, ടി. മീന, എ.വി. രജനി സംസാരിച്ചു.

വള്ളുവനാടിന്റെ ചരിത്രം


ശ്രീ കെ സി ജയരാജന്‍ രാജയുടെ വള്ളുവനാട് വംശം എന്ന ലേഖനത്തില്‍ നിന്നും എടുത്ത്
(ശ്രീവിദ്യ - ജനുവരി 1998) ശ്രീ എം സി കെ രാജ പരിഭാഷപ്പെടുത്തിയത്
(ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം www.varma.net  എന്ന സൈറ്റില്‍ നിന്നും വായിക്കാവുന്നതാണ്)

തെക്ക് ഭാഗത്ത് ഭാരതപ്പുഴയും, വടക്ക് ഭാഗത്ത് പന്താളൂര്‍ മലനിരകളും, കിഴക്ക് അട്ടപ്പാടി മലനിരകളും (സൈലന്റ് വാലി), പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു കേരളത്തിലെ ഒരു പഴയ കാല സാമ്രാജ്യം ആയിരുന്ന വള്ളുവനാടിന്റെ അതിരുകള്‍. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇന്നത്തെ അങ്ങാടിപ്പുറം ആയിരുന്നു പഴയ വള്ളുവനാടിന്റെ തലസ്ഥാനം. ബ്രിട്ടിഷ് ഭരണത്തോടെ തലസ്ഥാനം പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. അങ്ങാടിപ്പുറം ചന്ത പണ്ട് വെളുത്തങ്ങാടി എന്നാണ് അറിയപ്പെട്ടിരുന്നത്. വളരെ പ്രാചീനമായ ഒരു രാജകുടുംബം ആയിട്ടാണ് വള്ളുവനാട് രാജവംശം കരുതപ്പെടുന്നത്. ഉണ്ണിനീലി സന്ദേശത്തിലും ഉണ്ണിയതി ചരിത്രത്തിലും പരാമര്‍ശിക്കപ്പെടുന്ന വല്ലഭക്ഷിതി, സൂചനകള്‍ വെച്ച് നോക്കുമ്പോള്‍, മിക്കവാറും വള്ളുവനാട് തന്നെ ആയിരിക്കുവാന്‍ ആണ് സാദ്ധ്യത. മിക്ക രേഖകളിലും വള്ളുവനാട് രാജവംശത്തെ "ആറങ്ങോട്ട് സ്വരൂപം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജവാഴ്ച:
വള്ളുവനാടന്‍ ചരിത്രം നമ്മളെ പ്രാചീനമായ രണ്ടാം ചേര സാമ്രാജ്യത്തിലേക്കാണ് നയിക്കുക. വള്ളുവനാട് രാജവംശം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു രാജകുടുംബം ആയിരുന്നു. തമിഴ് നാട്ടിലെ പല്ലവ രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് വള്ളുവനാട് രാജാക്കന്മാര്‍ എന്ന വിശ്വാസം അവര്‍ തമിഴ് നാട്ടില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ ആണ് എന്ന സൂചന നല്‍കുന്നു. കാഞ്ചീപുരം തലസ്ഥാനമാക്കിയിരുന്ന പല്ലവ രാജാക്കന്മാര്‍ ഭരണസ്ഥിരതയ്ക്കായി ബി സി 300 നും എ ഡി 300 നും ഇടയ്ക്ക് ശ്രീവില്ലിപുതൂരില്‍ നിന്നും ഒരു ചെറിയ ഭാഗം ആയി ഭരണം ആരംഭിച്ചു. അവിടുത്തെ രാജാക്കന്മാര്‍ അസാമാന്യ ശ്രേഷ്ഠരും വീരശൂരപരാക്രമികളും ആയിരുന്നു. ഭദ്രകാളിയും ശ്രീവള്ളിയും ആയിരുന്നു അവരുടെ കുലദൈവങ്ങള്‍. ആര്യസംസ്കാരം ദക്ഷിണഭാരതത്തില്‍ വേരുറപ്പിച്ചതോടെ, ശ്രീവില്ലിപുതൂരിലെ ശ്രീവല്ലഭന്‍ എന്ന ഒരു യുവരാജാവ് കൃഷ്ണഭക്തനാകുകയും, അവിടെ ഒരു വലിയ വിഷ്ണുക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു. കാലക്രമേണ ആ ക്ഷേത്രം വളരെ പ്രശസ്തമായി.

എങ്കിലും, ആ പ്രദേശത്തെ അഭിവൃദ്ധി നാള്‍ക്കുനാള്‍ കുറഞ്ഞ് കൊണ്ടിരുന്നു. പരിഹാരം തേടി പ്രശസ്തരായ ജ്യോതിഷികളെക്കൊണ്ട് പ്രശ്നം വെപ്പ് നടത്തി. വിഷ്ണൂ സാന്നിദ്ധ്യത്താല്‍ ക്ഷേത്രം വളരെ നല്ല നിലയില്‍ നിലകൊള്ളുമെങ്കിലും, ക്ഷേത്രനിര്‍മ്മാണത്തിലെ ഒരു ചെറിയ തച്ചുശാസ്ത്ര പിഴവ് മൂലം ആ രാജവംശം ദിനംപ്രതി ശോഷിച്ച് വരും എന്നാണ് പ്രശ്നം വെപ്പില്‍ തെളിഞ്ഞു വന്നത്. പ്രശ്നപരിഹാരാര്‍ത്ഥം ആ വംശം പൂര്‍ണ്ണമായും നാട് വിട്ട് പോകുകയേ രക്ഷയുള്ളു എന്നും തെളിഞ്ഞു. മറ്റേതൊരു സ്ഥലത്തേ പോലെയും അന്ധവിശ്വാസങ്ങള്‍ വാണീടുന്ന ആ നാട്ടിലും, ഭഗവതിയേക്കാള്‍ പ്രാധാന്യം വിഷ്ണുവിന് കൊടുത്തതാണ് ഇതിന് കാരണം എന്നൊരു വിശ്വാസവും രൂപപ്പെട്ടു.

താമസിയാതെ, വല്ലഭ രാജാവും പരിവാരങ്ങളും ശ്രീവില്ലിപുതൂരില്‍ നിന്ന് കുറേ ദൂരം സഞ്ചരിച്ച് ഭാരതപ്പുഴയുടെ തീരത്ത് എത്തുകയും ക്രമേണ വള്ളുവനാട്ടിലെ രാജാക്കന്മാരായി തീരുകയും ചെയ്തു.

ഒരു കാലത്ത് വള്ളുവകോനാതിരി ആയിരുന്നു തെക്കെ മലബാറിലെ മിക്കവാറും പ്രദേശങ്ങളുടേയും അധിപന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കോഴിക്കോട് സാമൂതിരി പടിഞ്ഞാറന്‍ തീരത്ത് ശക്തമായ സാനിദ്ധ്യം ഉറപ്പിക്കുകയും വള്ളുവനാട്ടിലെ കുറേ സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ തിരുനാവായയില്‍ നടക്കാറുള്ള മാമാങ്കോത്സവത്തില്‍ അദ്ധ്യക്ഷപദം അലങ്കരിച്ചിരുന്നത് അന്ന് വരെ ശക്തനായ വള്ളുവകോനാതിരി ആയിരുന്നു. എന്നാല്‍, പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സാമൂതിരി തിരുനാവായ പിടിച്ചടക്കിയതോടെ ആ പദവി വള്ളുവകോനാതിരിക്ക് നഷ്ടപ്പെട്ടു.

(പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തും പുഴയിലും ആയി നടന്നിരുന്ന ഒരു ഉത്സവം ആണ് മാമാങ്കം. രാജാക്കന്‍മാരും, ഉന്നതരും, ബ്രഹ്മണന്‍മാരും കൂടാതെ അറബികള്‍ ചൈനക്കാര്‍ മാര്‍വാഡികള്‍, ചെട്ടികള്‍ തുടങ്ങി വിവിധ കച്ചവടക്കാരും പക്കെടുക്കുന്ന ഒരു വലിയ മേള തന്നെ ആയിരുന്നു മാമാങ്കം. നാടാകെ ഒരു ഉത്സവപ്രതീതിയില്‍ ആയിരുന്ന കാലം ആയിരുന്നു അത്. കൂടാതെ നമ്മുടെ പല കാര്‍ഷികോത്പന്നങ്ങളും കരകൗശലവസ്തുക്കളും വില്‍ക്കപെടുകയും, നമുക്ക് അന്യമായ പല ഉത്പന്നങ്ങളും വാങ്ങുവാനും കൂടിയുള്ള ഒരു അവസരം ആയിരുന്നു മാമാങ്കം. കൂടാതെ, രാത്രിയില്‍ കഥകളി, ഓട്ടംതുള്ളല്‍ തുടങ്ങി നിരവധി കലാരൂപങ്ങളും പ്രദര്‍ശിപ്പിചിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു)

മാമാങ്കത്തിന്റെ രക്ഷാധികാരി അലങ്കരിക്കുന്ന സ്ഥാനം "രക്ഷാപുരുഷ സ്ഥാനം" എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല ഉയര്‍ന്ന അന്തസ്സും ബഹുമതിയും ഉള്ള ആ സ്ഥാനം സാമൂതിരി അട്ടിമറിക്കുന്നത് വരേയും വള്ളുവക്കോനാതിരി ആയിരുന്നു അലങ്കരിച്ചിരുന്നത്. സാമൂതിരിയുടെ ഈ കടന്നാക്രമണം അതുകൊണ്ട് തന്നെ വള്ളുവനാട്ടിലെ ജനങ്ങള്‍ക്ക് ഒരു വന്‍ തിരിച്ചടി ആയി. എങ്ങിനെയെങ്കിലും ഈ സ്ഥാനം തിരിച്ച് പിടിച്ചേ തീരു എന്ന തീരുമാനത്തില്‍ ആണ് "ചാവേര്‍പട" രൂപം കൊള്ളുന്നത്. എല്ലാ പ്രാവശ്യവും സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍ ആയി വരുമ്പോഴും ചാവേര്‍ പട സാമൂതിരിയോട് പൊരുതാനായി തിരുനാവായയില്‍ എത്തും. അതിശക്തരും ധാരാളം പോരാളികളും ഉണ്ടായിരുന്ന സാമൂതിരിപടയോട് ജയിക്കാന്‍ ആകാതെ മരണം സുനിശ്ചിതം ആണെങ്കിലും, ചാവേര്‍ പട അവരുടെ രാജാവിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പ്രാവശ്യവും എത്തുന്നത് പതിവായി. എങ്കിലും രാജാവ് ഒരിക്കലും ആരേയും ചാവേര്‍പടയില്‍ ചേരാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വന്ന് വള്ളുവക്കോനാതിരിയുടെ രക്ഷാപുരുഷ അധികാരം തിരിച്ചുപിടിക്കാന്‍ ആയി പൊരുതി വീരമൃത്യു വരിച്ചു. രാജാവ് എല്ലാ പ്രാവശ്യവും ചാവേര്‍ പടയിലെ ധീരയോദ്ധാക്കള്‍ക്ക് ആശംസകളും നല്‍കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

മാമാങ്കത്തിന് ധീരപോരാളികളെ യുദ്ധത്തിന് അയച്ച് വീരമൃത്യു വരിക്കാന്‍ വെള്ളാട്ടിരിയുടെ നേതൃത്വത്തില്‍ നാല് നായര്‍ കുടുംബക്കാര്‍ ഉണ്ടായിരുന്നു - ചന്ദ്രത്ത് പണിക്കര്‍, പുതുമന പണിക്കര്‍, കൊക്കാട്ട് പണിക്കര്‍, വെര്‍ക്കോട് പണിക്കര്‍. അവരോടൊപ്പം ആയുധധാരികളായ നായര്‍ജാതിക്കാരും, പലപ്പോഴും മുസ്ലീമുകളും മരണം വരിക്കാന്‍ തയ്യാറായി പോയിരുന്നു. ഇത്തരത്തില്‍ പോയിരുന്ന ചാവേറുകളുടെ കുടുംബക്കാരോ മുതിര്‍ന്നവരോ കഴിഞ്ഞ തവണ നടന്ന യുദ്ധത്തില്‍ സാമൂതിരിപ്പടയോട് പൊരുതി ജീവന്‍ നഷ്ടപ്പെട്ടവര്‍ ആയിരുന്നു. ആയതിനാല്‍ ആ കുടിപ്പകയും വിദ്വേഷവും ആണ് മിക്കവരേയും ചാവേര്‍പടയിലേക്ക് സ്വമേധയാ നയിച്ചത്. മലബാറിന്റെ പല ഭാഗത്ത് നിന്നും വരുന്ന ഇത്തരം ചാവേറുകള്‍ വെള്ളാട്ടിരിയുടെ നേതൃത്വത്തില്‍ തിരുമാന്ധാംകുന്നില്‍ കൂടുകയും, അവിടെ നിന്നും മുകളില്‍ സൂചിപ്പിച്ച നായര്‍ കുടുംബങ്ങളിലെ പടനായകന്റെ നേതൃത്വത്തില്‍ തിരുനാവായയിലേക്ക് സഞ്ചരിക്കുകയും ആയിരുന്നു പതിവ്.

വില്ല്യം ലോഗന്റെ മലബാര്‍ മാന്വലില്‍ 1683 ലെ മാമാങ്കത്തെ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു: "ആര്‍പ്പുവിളികള്‍ക്കും വെടികള്‍ക്കും ഇടയില്‍ നിന്ന് വള്ളുവനാട്ടിലെ നാല് നായര്‍ കുടുംബങ്ങളിലെ ചാവേര്‍ നായരുകള്‍ ജനക്കൂട്ടത്തില്‍ നിന്നും വരികയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും അവസാന ആശംസകളും പ്രാര്‍ത്ഥനകളും സ്വീകരിക്കുകയും ചെയ്തു. വെള്ളാട്ടിരിയുടെ വീട്ടില്‍നിന്നും ഈ ഭൂമിയിലെ അവസാനത്തെ ഊണ് കഴിച്ചതിന് ശേഷം വരുന്ന അവരെ മാലകള്‍ ഇട്ടും ഭസ്മം പൂശിയും ജനങ്ങള്‍ വരവേറ്റു. ഇത്തവണ പുതുമന പണിക്കര്‍ ആണ് പട നയിക്കുന്നത്. അദ്ദേഹത്തോടൊപ്പം നായര്‍, മേനോന്‍ തുടങ്ങി ക്ഷത്രിയ വിഭാഗത്തിലെ 17 സുഹൃത്തുക്കളും ഉണ്ട്. മരിക്കാന്‍ ആയി തീരുമാനിച്ച് കൊണ്ട് വാളും എടുത്ത് ലക്ഷ്യത്തിലേക്ക് അവര്‍ നീങ്ങി"

അവസാനത്തെ മാമാങ്കം ആഘോഷിച്ചത് 1766 ല്‍ ആണ്. അന്ന് ചാവേര്‍പട ആയി വരാന്‍ ആരും തയ്യാറാകാതിരിക്കുകയും, അങ്ങനെ വള്ളുവകോനാതിരി സ്വയം ചാവേര്‍ ആകാന്‍ തയ്യാറെടുക്കുകയും ചെയ്തു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക പൂജ കഴിച്ചതിന് ശേഷം അദ്ദേഹം വടക്കെ നടയില്‍ എത്തിയപ്പോള്‍ ചാവേര്‍ പടയ്ക്ക് തയ്യാറായി നില്‍ക്കുന്ന 18 വയസുള്ള ഒരു യുവാവിനേയും അയാളുടെ 12 ശിഷ്യരേയും ആണ് അദ്ദേഹം കണ്ടത്. (ഇത് ഭഗവതി യുവാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് ചിലര്‍ വിശ്വസിക്കുന്നു). വള്ളുവക്കോനാതിരിയുടെ അനുഗ്രഹം വാങ്ങി അവര്‍ മാമാങ്കത്തിന് തിരുനാവായയിലേക്ക് പുറപ്പെട്ടു. സാമൂതിരിയുടെ പടയോട് മുഴുവന്‍ പൊരുതി മുന്നേറിയ ഈ പതിനെട്ട് കാരന്‍ നിലപാട്തറയിലേക്ക് ചാടിക്കയറുകയും സാമൂതിരിയുടെ കഴുത്തിന് നേരെ വാള്‍ ഓങ്ങുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് സാമൂതിരി പുറകിലേക്ക് കുതറിമാറിയതിനാല്‍ അവിടെ ഉണ്ടായിരുന്ന വലിയ നിലവിളക്കില്‍ വാള്‍ തട്ടുകയും വിളക്ക് കെടുകയും ചെയ്തു. ഉടന്‍ തന്നെ മങ്ങാട്ടച്ഛന്‍ വശത്ത് നിന്നും ചാടി വന്ന് ഈ ബാലനെ വധിച്ചു. ഇതായിരുന്നു അവസാനത്തെ മാമാങ്കോത്സവം. നിലപാട്തറയിലെ നിലവിളക്ക് കെടുന്നത് ഒരു ദു:ശ്ശകുനമായി കണക്കാക്കപ്പെടുകയും തുടര്‍ന്ന് മലബാര്‍ ഭാഗം പൂര്‍ണ്ണമായി അധ:പതിക്കുകയും ചെയ്തു എന്ന് ചരിത്രം.

പിന്നീട് മൈസൂര്‍ ആക്രമണത്തെ തുടർന്ന് വള്ളുവകോനാതിരി തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. ടിപ്പു സുല്‍ത്താന്റെ അധീനതയില്‍ നിന്നും ബ്രിട്ടിഷുകാര്‍ മലബാര്‍ ഏറ്റെടുത്തപ്പോള്‍ വള്ളുവകോനാതിരി അടുത്തൂണ്‍ വാങ്ങി വിരമിച്ചു.

• 
www.wikipedia.org  എന്ന വെബ്സൈറ്റില്‍ വള്ളുവനാടിന്റെ ചരിത്രത്തെ കുറിച്ച് വായിക്കുക

• 
www.varma.net  എന്ന വെബ്സൈറ്റില്‍ വള്ളുവനാടിന്റേയും മാമാങ്കത്തിന്റേയും തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റേയും പൂര്‍ണ്ണ ചരിത്രം വായിക്കുക

അട്ടപ്പാടി താഴ്വര

മങ്കട,കടന്നമണ്ണ,ആയിരനാഴി,അരിപ്ര എന്നീ നാല് കോവിലകങ്ങള്‍ അടങ്ങുന്ന ഭരണ നേതൃത്വത്തിനാണ് വള്ളുവകോനാതിരി എന്ന് പറയപ്പെടുന്നത്.ഈ രാജവംശത്തിന്റെ രേഖപ്പെടുത്തിയ ചരിത്രരേഖകളുടെ സംക്ഷിപ്തവിവരമാണിത്.

1.വള്ളുവനാട്ട് രാജാക്കന്‍മാര്‍ പല്ലവരാജാക്കന്‍മാരുടെ ബന്ധുക്കളാണെന്ന് വിശ്വസിച്ചുപോരുന്നു.ഇന്നത്തെപെരിന്തല്‍മണ്ണ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളും പൊന്നാനി,തിരൂര്‍,ഏറനാട്താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ചേര്‍ന്നഭൂവിഭാഗമായിരുന്നു പഴയവള്ളുവനാട്.വള്ളുവനാട് രാജാക്കന്‍മാരുടെ പൊതുപേരാണ് 'രായിരന്‍ചാത്തന്‍' 'വല്ലഭക്ഷോണി'.പാലന്‍മാരെന്നറയപ്പെടുന്ന വള്ളുവനാട് രാജാക്കന്‍മാര്‍ക്ക് കേരളാചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട്.ഭാസ്കര രവിവര്‍മ്മ കുലശേഖരന്റെ ജൂതശാസനത്തില്‍ എ.ഡി 1002ല്‍ സാക്ഷികളായി പ്രത്യക്ഷപ്പെടുന്ന ഭരണാധികാരികളിലൊരാള്‍ വള്ളുവനാട്ടിലെ രായിരന്‍ചാത്തനാണ്.പല്ലവ രാജാക്കന്‍മാരുമായി ബന്ധുത്വം സ്ഥാപിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും പല്ലവരുമായി വള്ളുവനാടിന് എല്ലാതരത്തിലുള്ള ബന്ധങ്ങളും ഉണ്ടായുരുന്നു എന്നതിന് ചില കരിങ്കല്‍ സ്മാരകങ്ങള്‍ അവശേഷിക്കുന്നുണ്ട്.പട്ടാമ്പിയിലെ കൈത്തളിയും ഗുരുവായൂര്‍-പട്ടാമ്പി റോഡിലെ കട്ടില്‍മാടവും ഭ്രാന്തന്‍പ്പാറ ഗുഹാക്ഷേത്രവുമാണവ.പല്ലവ രാജാക്കന്‍മാരായ മഹേന്ദ്രവര്‍മ്മനും നാഗേന്ദ്രവര്‍മ്മനും പ്രചാരം നല്‍കിയ ക്ഷേത്രനിര്‍മ്മാണ ശൈലിയുടെ സ്വാധീനം ഈ ശിലാസ്മാരകങ്ങളില്‍ ദൃശ്യമാണ്.(കേരള ചരിത്രധാരകള്‍-ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍,പേജ്-37)

2.തിരുച്ചിറ പള്ളി-മസൂരി താലൂക്കുകളില്‍ ഉള്‍പ്പെട്ട വള്ളുവപച്ചാടിയിലെ നാട്ടുമൂപ്പന്‍മ്മാര്‍ നീലഗിരിയുടെ തെക്കുപടിഞ്ഞാറ് ഭാഗം കൈവശപ്പെടുത്തി വള്ളുനാട്ടുടയവരായിതീര്‍ന്നതാണ് വള്ളുവപ്പാടികടുത്തുകൂടി ഒഴുകുന്ന വെള്ളരു നദീതടങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ അവര്‍ വെള്ളാട്ടിരി എന്നും പിന്നീട് അറങ്ങോട്ടിരി എന്നപേരിലും അറിയപ്പെട്ടു. ആ വെള്ളാട്ടിരി സ്വരൂപം അന്ന് വളരെ പ്രസിദ്ധമായിരുന്നു.നാട്ടുക്കാരിലൊരു വിഭാഗത്തെ വെള്ളാളന്‍മാരെന്നു പറഞ്ഞുപോന്നു.വള്ളുവപ്പാടിയിലെ പ്രബല വിഭാഗം കൃഷി പ്രവൃത്തി സ്വീകരിച്ച പട്ടാളശേഷിയുള്ള വെള്ളാളന്‍മാരായിരുന്നു.എ.ഡി 55ന്ശേഷം കൃഷിക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് പല്ലവന്‍മാര്‍ മുന്‍കൈയെടുത്തതോടെ വെള്ളാളരും പല്ലവരും തമ്മില്‍ നല്ല ബന്ധം നിലനിന്നു.

പല്ലവ രാജാവായ നന്ദിവര്‍മ്മന്‍ രണ്ടാമന്‍ (എ.ഡി731-796) വെള്ളാട്ടിരിയിലെ വള്ളുവകോനാതിരിയുടെ സഹായത്തോടെ പാണ്ഡ്യന്‍മാര്‍ക്ക് എതിരായി പൊരുതുകയുണ്ടായി.പല്ലവന്‍മാരുമായുള്ള ഈ ബന്ധം കാരണമാകാം വള്ളുവനാട് കൂടുതല്‍ പ്രസിദ്ധമായത്.

ജൂതന്‍മാര്‍ക്ക് നല്കിയ അവകാശപത്രികയില്‍ ഏറനാട്ടുടയവര്‍ എന്നപോലെ വള്ളുവകോനാതിരിയും സാക്ഷിയാണ്.അതില്‍ അറങ്ങോട്ടൂര്‍ സ്വരൂപത്തിലെ രായരന്‍ചാത്തന്റെ ഒപ്പ് കാണുന്നുണ്ട്.

താന്‍ കോഴിക്കോട്ടിന്നും ഏറനാട്ടിന്നുംഅധിപതിയായപ്പോള്‍ ഏറനാടിനു തൊട്ടുകിടക്കുന്ന വള്ളുവനാട് കീഴടക്കണമെന്നായി സാമൂതിരിയുടെ മോഹം.സാമൂതിരിയുടെ പ്രധാനശത്രു വള്ളുവകോനാതിരിയായിരുന്നു.14-ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സാമൂതിരി വള്ളുവകോനാതിരിയെ ഒതുക്കി.വള്ളുവകോനാതിരിയുടെ ഭരണം ആനക്കയം പുഴക്ക് തെക്കും പുലാമന്തോള്‍ പുഴക്ക് വടക്കും മാത്രമായി പരിമിതപ്പെട്ടു.സാമൂതിരി കീഴടക്കിയ ഭരണാധികാരികളില്‍
വള്ളുവകോനാതിരി,സാമൂതിരിയുടെ സാമന്തപദവി സ്വീകരിച്ചില്ല.
(കോഴിക്കോടിന്റെ ചരിത്രം-കെ.ബാലകൃഷ്ണകുറുപ്പ്.പേജ് 79).


കേരളത്തില്‍ ഇപ്പോഴുള്ള രാജാക്കന്‍മാര്‍ ഒടുവിലത്തെ പെരുമാളുടെ കാലത്തും അതിനുമുമ്പും രാജ്യം ഭരിച്ചുപോന്നിരുന്നു.

ജൂതന്‍മാരുടെ പട്ടയത്തില്‍"ഇപ്പടി അറിവെന്‍ വള്ളുവനാട്ടുടയ "ഇരായിരന്‍ചാത്തന്‍"എന്നും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശമുള്ളതില്‍ വീരരാഘവ ചക്രവര്‍ത്തിയുടെ ചെമ്പുപട്ടയത്തില്‍ വേണാട് ,ഏറനാട്,വള്ളുവനാട് രാജാക്കന്‍മാരെ സാക്ഷിവെച്ചുകാണുന്നു.വള്ളുവനാട് ആറങ്ങോട്ട് സ്വരൂപം വള്ളുവനാട് രാജാവാകുന്നു.

3.ഏകദേശം എ.ഡി 1762ല്‍ (കൊല്ലവര്‍ഷം 937മിഥുനം 3ന്) മങ്കടയില്‍നിന്നും കടുത്തമണ്ണിനും അരിപ്പറയിന്നും ആയിരനാഴിന്നും എഴുതിവെച്ച മൊഴിമറാ ഓലക്ക്ര്യവിത്"വല്ലഭന്‍ചാത്തനീട്ട് വെള്ളാങ്ങല്ലൂര്‍ഭട്ടര് (ഭട്ടതിരി)കണ്ട് കാര്യമെന്നാല്‍ അരിപ്പാറ കോവിലകത്ത് വെച്ചുണ്ടായിപ്പോയ അനര്‍ത്ഥങ്ങളുടെ നിവൃത്തിവരുത്തി എല്ലാവരും യോജിച്ച് ഇനിമുതല്‍ അരിപ്പാറെനിന്നും കടുത്തമണ്ണിന്നും ഇങ്ങേ താവഴിയിന്നും ഒരുമിച്ച് കല്പിക്കുന്നവണ്ണം കേട്ടുപ്രയത്നങ്ങള്‍ ചെയ്തുകൊള്ളാമെന്നും വലിയതമ്പുരാന്റെ തിരുമുമ്പാകെ എഴുതിവെക്കുകയും ചെയ്തു.എന്നാല്‍ കൊല്ലം 937 മിഥുനമാസം 3ന് കൊടക്കാട് കൃഷ്ണന്‍ കൈയെഴുത്ത്.ഈ സത്യകുറിയെഴുതിയ വള്ളുവനാട്ടുകര മങ്കടയിന്നും അറിപ്പറയിന്നും കടുത്തമണ്ണിന്നും കൂടി എഴുതിവെക്കുകയും ചെയ്തു.ഇത് കൊടക്കാട് കൃഷ്ണന്‍ കൈയെഴുത്ത്.(കൊച്ചി രാജ്യ ചരിത്രം-പേജ് 487,488 കെ.പി പത്മനാഭമേനോന്‍).


4.വള്ളുവനാടിന് (സംസ്കൃതത്തിലെ വല്ലഭക്ഷോണി)രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്തോളംപിന്നോക്കംപോകുന്ന ഒരു പ്രാചീനചരിത്രമുണ്ട്.എ.ഡി.പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു രാജശേഖരനാണ് വള്ളുവനാട് രാജവംശത്തിന്റെ സ്ഥാപകന്‍.തക്കോലം യുദ്ധത്തില്‍ (എ.ഡി 949)രാഷ്ട്രകൂടരാജാവായ കൃഷ്ണന്‍ മൂന്നാമന്‍ വധിച്ച രാജാധിത്യനെന്ന ചോളരാജാവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജശേഖരന്റെ പുത്രന്‍ വല്ലഭന്‍.ആ യുദ്ധത്തില്‍ തന്റെസുഹൃത്തിനൊപ്പം പൊരുതിമരിക്കാന്‍ കഴിയാത്തതില്‍ ദുഖിതനായവല്ലഭന്‍ ലൗകിക ജീവിതം വെടിഞ്ഞ് ചതുരരന എന്നപേര്‍ സ്വീകരിച്ച് തിരുവെറ്റിയൂര്‍ മഠത്തിന്റെ അദ്ധ്യക്ഷനായി.രാജശേഖരന്റെ മറ്റൊരു പുത്രനായ രായിരന്‍ ചാത്തന്‍ ,ഭാസ്കര രവിവര്‍മ്മ ഒന്നാമന്റെജൂതശാസനത്തില്‍ (എ.ഡി1000)സാക്ഷിയാണ്.ആറങ്ങോട്ട് സ്വരൂപം എന്നാണ് വള്ളുവനാട് അറിയപ്പെടുന്നത്.വള്ളുവനാട് രാജാവിന് വള്ളുവകോനാതിരി ,വെള്ളാട്ടിരി,ആറങ്ങോട്ട് ഉടയവര്‍,വല്ലഭന്‍ എന്നിങ്ങനെപലപേരുകളുമുണ്ട്.വള്ളുവനാട്ടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം(ഇന്നത്തെ അങ്ങാടിപ്പുറം)ആയിരുന്നു.പെരിന്തല്‍മണ്ണ തഹസില്‍ദാരുടെ ഡഫോദാര്‍(ശിപായി)ധരിച്ചിരുന്ന പട്ടയില്‍ വള്ളുവനാട് താലൂക്ക്-അങ്ങാടിപ്പുറം എന്ന് രേഖപ്പെടുത്തിയിരുന്നു.

ഒരുകാലത്ത് തെക്കേമലബാറിന്റെ ഭൂരിഭാഗത്തും പരമാധികാരം പുലര്‍ത്തിയിരുന്ന വള്ളുവകോനാതിരി ഇന്നത്തെ പെരിന്തല്‍മണ്ണ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളും പൊന്നാനി,തിരൂര്‍,ഏറനാട് താലുക്കുകളുടെ ഭാഗങ്ങളുംചേര്‍ന്നതായിരുന്നു വള്ളുവനാട്.പതിമൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ സാമൂതിരി തിരുനാവായ പിടിച്ചടക്കുന്നതുവരെ വള്ളുവകോനാതിരിയായിരുന്നു മാമാങ്കത്തിന്റെ അദ്ധ്യക്ഷന്‍.ആ പദവി സാമൂതിരി പിടിച്ചെടുത്തതിനു ശേഷം എല്ലാ മാമാങ്കത്തിലും സാമൂതിരിയെ വധിച്ച് നഷ്ടാധികാരങ്ങള്‍ വീണ്ടെടുക്കാന്‍ ചാവേര്‍ പടയാളികളെ അയക്കുക എന്ന വിഫലശ്രമം വള്ളുവകോനാതിരി തുടര്‍ന്നുപോന്നിരുന്നു.എ.ഡി.1597ല്‍ ഒരു ജസ്യൂട്ട് പുരോഹിതന്‍ എഴുതിയ കത്തില്‍ അങ്ങനെ അയക്കപ്പെട്ട 30ചാവേര്‍ പടയാളികളുടെ ദുരന്തത്തെകുറിച്ച് രേഖപ്പെടുത്തീട്ടുണ്ട്.മൈസൂരിന്റെ ആക്രമണ കാലത്ത് വള്ളുവനാട് രാജാവിന് അട്ടപ്പാടി താഴ്വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരുഭാഗവും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.ടിപ്പുവിന്റെ ആക്രമണമുണ്ടായപ്പോള്‍ രാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു.ബ്രിട്ടീഷുക്കാര്‍ ടിപ്പുവില്‍ നിന്നും മലബാര്‍ മോചിപ്പിച്ചപ്പോള്‍ വള്ളുവനാട് രാജാവി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ട് അടിത്തൂണ്‍ പറ്റി.
(കേരള ചരിത്രം-പേജ് 176-177,എ.ശ്രീധരമേനോന്‍-1967).

5.തിരുനാവായ മണല്‍പുറത്തെ,ഓരോ പന്ത്രണ്ടാമാണ്ടിലും നടന്നിരുന്ന മാമാങ്ക വേളയില്‍ സാമൂതിരികെതിരായി വള്ളുവനാട്ടരചന്റെ അഭിമാനം സംരക്ഷിക്കുന്നതിന് നായന്‍മാരോടൊപ്പം മരിക്കുന്നതിന് മാപ്പിളമാരും പ്രതിജ്ഞയെടുത്തിരുന്നു.
ഹൈദരാലിയുടെ കാലത്ത് നാട്ടുരാജാക്കന്‍മാരധികവും നാട്ടുവിട്ടിരുന്നു.രാജക്കന്‍മാരില്‍ ബാക്കിയുണ്ടായിരുന്നവര്‍ ടിപ്പുസുല്‍ത്താന്റെ കാലത്ത് കാടുകളിലുംമലകളിലും കയറിഒളിച്ചു.അനേകംപേര്‍ തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു.സുല്‍ത്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച ശേഷം ഇംഗ്ലീഷുക്കാര്‍ എടപ്രഭുക്കന്‍മാരെയും രാജക്കന്‍മാരെയും അവരുടെ നാടുകളില്‍ വാഴിച്ചു.എ.ഡി. 1792ല്‍ ഈ രാജക്കന്‍മാരും നാടുവാഴികളും ജനങ്ങളെ വളരെയധികം ദ്രോഹിച്ചു.വെള്ളാട്ടിരിയും കുടുംബവും തിരുവിതാംകൂറിലേക്ക് ഒഴിച്ചുപോയതായിരുന്നു.മാത്രമല്ല ടിപ്പുവിനെതിരായ യുദ്ധത്തില്‍ കമ്പനിക്ക് യാതൊരു വിധ സഹായവുംഅവരില്‍ നിന്നും ലഭിച്ചതുമില്ല.
മഹാമഹം എന്ന പന്തീരാണ്ടാഘോഷം രാജാധിരാജക്കളുടെ കാലത്ത് ആചരിക്കാന്‍ തുടങ്ങിയതായാണ് ഐതീഹ്യം.എ.ഡി.825ല്‍ അവസാനത്തെ പെരുമാള്‍ നാടുവിട്ട് മക്കത്തേക്ക് പോയതിന്ശേഷം മാമാങ്ക നടത്തിപ്പ് അതുപതിവായി ആഘോഷിക്കാറു്ടായിരുന്ന ദേശത്തെ ദേശാധിപതി അല്ലെങ്കില്‍ രാജാവ് സ്വയം ഏറ്റെടുത്തതാവാം.അങ്ങനെയാണ് മാമാങ്കനടത്തിപ്പ് വള്ളുവനാട് അഥവാ വെള്ളാട്ടിരി ഏറ്റെടുക്കുന്നത്.ഈ ഏര്‍പ്പാട് എ.ഡി പന്ത്രണ്ടോപതിമൂന്നോ നൂറ്റാണ്ടുവരെ തുടര്‍ന്നതായി കാണാം.എ.ഡി 1743വരെ ആഘോഷങ്ങളുടെ കൈകാര്യകര്‍തൃത്വവും നേരിട്ടു നിര്‍വ്വഹിച്ചു.

എ.ഡി.ഏഴാം നൂറ്റാണ്ടില്‍ ചേരനാട്ടിന്റെ ഈ ഭാഗത്ത് ഭരണം നടത്തിയിരുന്നത് കേരളീയരില്‍ നിന്നും വ്യത്യസ്തമായ പല്ലവര്‍ ആണെന്നു വരുന്നു.എ.ഡി825 ല്‍ അവസാനത്തെ പെരുമാള്‍ രാജാവും കേരളം വിട്ടുപോയതോടെ തിരുനാവായ മണപുറത്തെ മാമാങ്ക ഉത്സവങ്ങളുടെ രക്ഷാപുരുഷന്‍ വള്ളുവകോനാതിരിയായിരുന്നുവെന്ന് നിഷ്തര്‍ക്കമാണ്.അങ്ങനെയുള്ള ഒരുപദവി അലങ്കരിക്കണമെങ്കില്‍ അതിനുമുമ്പുണ്ടായിരുന്ന മലയാള സാമന്ത രാജാക്കന്‍മാര്‍ക്കിടയില്‍ ബഹുമാന്യസ്ഥാനം വള്ളുവകോനാതിരിക്ക് ഉണ്ടായിരിക്കണം.

ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792ഫെബ്രുവരി22മുതല്‍ മലബാര്‍ പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നു.1792 മാര്‍ച്ച് 23ന് ഗവര്‍ണ്ണര്‍ ജനറലായിരുന്ന ആര്‍.അബര്‍ക്രോമ്പിയെ ഭാവി ഭരണത്തിന്റെ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.വള്ളുവനാട്ടിരിയും കുടുംബവും തിരുവിതാംകൂറിലേക്ക് ഒഴിച്ചുപോയതായിരുന്നു.മാത്രവുമല്ല ടിപ്പുവിനെതിരായ യുദ്ധത്തില്‍ കമ്പനിക്ക് യാതൊരു സഹായവും ലഭിച്ചതുമില്ല.വെള്ളാട്ടിരി രാജാവില്‍ നിന്നും ടിപ്പു നിശ്ചയിച്ചിരുന്ന വാര്‍ഷികപാട്ടം38401.5 രൂപയുടെ സ്ഥാനത്ത് 41594.5രൂപയാക്കി തിട്ടപ്പെടുത്തി.വെള്ളാട്ടിരി രാജാവിന്റെ അക്രമപിരിവുകാരും അവരുടെ പിടിച്ചുപറിയില്‍ സഹിക്കെട്ട് കര്‍ഷകരായ മാപ്പിളമാരും തമ്മില്‍ സ്വാരസ്യമുണ്ടായിരുന്നില്ല.1793 മാര്‍ച്ച് 18ന് കോഴിക്കോട് സംസ്ഥാനമായി പ്രഖ്യാപിച്ചു.നാടുവാഴികളുടെ അക്രമപിരിവില്‍ സഹിക്കെട്ട കര്‍ഷക മാപ്പിളമാര്‍ കുഴപ്പമുണ്ടക്കാന്‍ തുടങ്ങി.പല സംഘങ്ങളും ഉണ്ടായിരുന്നു.ഇത്തരം സംഘങ്ങളില്‍ കുപ്രസിദ്ധനായിരുന്ന എലമ്പുളാശ്ശേരി ഉണ്ണിമൂത്ത എന്നയാളുടെ സങ്കേതം വനനിബിഡമായിരുന്ന പന്തലൂര്‍ മല(ചേരിയംമല) ആയിരുന്നു.പോലീസിനും പട്ടളത്തിനും അയാളെ പിടിക്കാനായില്ല.ിക
നികുതി കുടിശ്ശിക തീര്‍ക്കണമെന്ന് രാജക്കന്‍മാരോടു കമ്പനി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ചെറിയ രാജ്യത്തിന്റെ സംരക്ഷകരാകേണ്ടതിനു പകരം കൊള്ല ചെയ്തോ,പിടിച്ചുപറിച്ചോ സ്വത്ത് വാരിക്കൂട്ടാനാണ് രാജാക്കന്‍മാര്‍ ശ്രമിച്ചത്.

മലബാര്‍ കമ്മീഷണിലെ പട്ടാള അംഗമായിരുന്ന അലക്സാണ്ടര്‍ വാക്കര്‍ എ.ഡി 1800ല്‍ ഉപദേശിച്ചു.”അവരുടെ (മാപ്പിളമാരുടെ )മേല്‍ നന്നായി നികുതി ചുമത്തുക.അവരുടെ ജാതിയില്‍പ്പെട്ട ആര്‍ക്കും ഗവണ്‍മെന്റ്ഉദ്ദ്യോഗം നല്‍കാതിരിക്കുക.ഏറനാടിന്റെയും വള്ളുവനാടിന്റെയും ശാപമണവര്‍".
നികുതി പിരിക്കാന്‍ രാജാവ് നിയമിച്ച ഉദ്യോഗസ്ഥന്‍മാരുടെ അമിത പിരിവ്മൂലം വെള്ളാട്ടിരി താലൂക്ക് മുഴുവന്‍ നിരാലംബരയായ മാപ്പിള കര്‍ഷകരെ കൊണ്ടു നിറഞ്ഞിരുന്നു.വെള്ളാട്ടിരിയുടെ 25ച.കിലോമീറ്റര്‍ പ്രദേശങ്ങലില്‍ ആയിരുന്നു ലഹളകള്‍ മുഖ്യമായും നടന്നത്.പോലീസിന്റെയും പട്ടാളത്തിന്റെയും നീതിന്യായ വകുപ്പിന്റെയും സഹായത്തോടെ ജന്മിമാര്‍ അവര്‍ക്ക് പുതുതായി കിട്ടിയ അവകാശമനുസരിച്ച് കര്‍ഷകരില്‍നിന്ന് വിളവിന്റെ പ്രധാനഭാഗം സ്വന്തമാക്കി.അവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.അവരുടെ നിസ്സാര വസ്തുവഹകള്‍ വിറ്റു.ഉരല്‍,അമ്മിക്കല്ല്,പാത്രങ്ങള്‍ എന്നുവേണ്ട സാധുകളായ കര്‍ഷകരുടെ വീട്ടിലെ ജനലും വാതിലും വരെ പിടിച്ചെടുത്ത് നികുതികള്‍ക്ക് വേണ്ടി വിറ്റുകഴിഞ്ഞു.ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ജനങ്ങള്‍ തെരുവില്‍ അലഞ്ഞു നടന്നു.സ്വന്തം കുട്ടികളെ കൂടെ കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്ലുകയും,ചിലര്‍ വഴിയില്‍ ഉപേക്ഷിക്കുകയും ,മറ്റു ചിലര്‍ വില്‍ക്കുകപോലും ചെയ്തു.പല മാന്യന്‍മാരും ആത്മഹത്യ ചെയ്തു.എ.ഡി 1822 ല്‍ ഭൂ ഉടമകളില്‍ നിന്ന് അധികാരികളെ തിരഞ്ഞെടുത്ത് പോലീസ് മജിസ്ട്രേറ്റ്,റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ എല്ലാ അധികാരങ്ങളും നല്‍കി ഗ്രാമങ്ങളുടെ ചുമതല നല്‍കി.കര്‍ഷകന്റെ വിള മുഴുവന്‍ വിറ്റാലും നികുതി അടക്കാന്‍ കഴിയുമായുരുന്നില്ല.ഈ യാതനകളെല്ലാം ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്തിനു ശേഷം ബ്രിട്ടീഷ് ആധിപത്യകാലത്തായിരുന്നു.എ.ഡി 1850ല്‍ ഒരാളുടെ ദിവസകൂലി ഒരണ(ആറെക്കാല്‍ പൈസ),1890ല്‍ ഇത് നാലണ(25പൈസ),സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാവണമെന്ന് ജില്ലാകലക്ടര്‍ക്ക് നിര്‍ബന്ധമുണ്ടായിട്ടും മങ്കടയിലും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ സമാധാന പ്രിയരും പരസ്പരം സ്നേഹാദരങ്ങളോടും കൂടിയാണ് കഴിഞ്ഞത്.അപവാദമായി ഒരു സംഭവവും രേഖപ്പെടുത്തിയതായി കാണുന്നില്ല.വള്ളുവകോനാതിരിയുടെ ആസ്ഥാനം ആദ്യം പന്തലൂരും പിന്നീട് മങ്കടയിലുമായി.

അവംലബ കൃതികള്‍:-
1.കേരള ചരിത്രകാരന്‍-ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍
2.കോഴിക്കോടിന്റെ ചരിത്രം-കെ ബാലകൃഷ്ണ കുറുപ്പ്.
3.കൊച്ചി രാജ്യ ചരിത്രം-കെ.പി പത്മനാഭ മേനോന്‍.
4.കേരളചരിത്രം-എ.ശ്രീധരമേനോന്‍.
5.കേരളാ മുസ്ലീങ്ങള്‍-പ്രൊ.കെ.എം.ബഹാവുദ്ധീന്‍.
6.മലബാര്‍കലാപം-കെ.മാധവന്‍ നായര്‍.
7.ലോഗന്റെ മലബാര്‍ മാന്വല്‍-വില്ല്യംലോഗന്‍.
8.mappila muslims of kerala-Rolland E miller                                
9.Against Law and State-K.N.panicker
10.The Mappila Rebellion-C.Wood.
11.മലബാര്‍ സമരം-എം.പി.എസ് മേനോന്‍.

വീരന്റെ കാപട്യം

കെ കൃഷ്ണന്‍കുട്ടിയുമായി അഭിമുഖം / പി വി ജീജോ ദേശാഭിമാനി വാരിക
അട്ടപ്പാടി ആദിവാസി ഭൂപ്രശ്നത്തില്‍ ഇടപെടുമ്പോള്‍ വീരന്റെ ലക്ഷ്യമെന്തായിരുന്നു 
വീരന്റെ കാപട്യം വെളിപ്പെടുത്തുന്ന മറ്റൊരു നിലപാടുണ്ടായത് അട്ടപ്പാടിയില്‍ ആദിവാസിഭൂമി സുസ്ലോണ്‍ കമ്പനി കൈയേറിയെന്ന പ്രശ്നത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ വീരേന്ദ്രകുമാര്‍ ഒച്ചപ്പാടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെയും കൊണ്ടിറങ്ങിയിരുന്നു. അന്നദേഹത്തിന്റെ ലക്ഷ്യമെന്താണെന്നറിയില്ല. കാരണം വയനാട്ടില്‍ ആദിവാസികളുടെ ഭൂമി കൈയടക്കിയെന്ന പ്രതിച്ഛായ അന്നുള്ള സമയമാ. അത് മാറ്റിമറിക്കാന്‍ അട്ടപ്പാടിയെ ഉപയോഗിക്കയായിരുന്നുവോയെന്നിപ്പോള്‍ തോന്നുന്നു. കാരണം യുഡിഎഫ് വന്നിട്ടും സുസ്ലോണിനനുകൂലമാണ് തീരുമാനം.

ആദിവാസികള്‍ക്ക് ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. ഇപ്പോള്‍ ആദിവാസികള്‍ ഞങ്ങളോട് ചോദിക്കുന്നു നിങ്ങള്‍ സുസ്ലോണ്‍ കമ്പനിക്കാരോട് കാശ് വാങ്ങിയോ. ഒരുദിവസംപോലും വീരേന്ദ്രകുമാര്‍ ഇക്കാര്യം യുഡിഎഫിലോ പുറത്തോ ഉന്നയിച്ചോ. ഇതാണോ ആദിവാസികളോടുള്ള പ്രേമം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്ന നയം പുറത്തുവന്നപ്പോള്‍ ഞങ്ങളൊക്കെ ആശങ്ക അറിയിച്ചു. അന്ന് പറഞ്ഞു ഞാനിത് സമ്മതിക്കില്ലെന്ന്. എന്നാല്‍ പിന്നീട് നിയമംവന്നു. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോ. ആസിയാന്‍ കരാറിന്റെ ദോഷം ഇപ്പോഴനുഭവിക്കയല്ലേ. വെളിച്ചെണ്ണക്ക് നുറുശതമാനം നികുതി ചുമത്താം. എന്നാല്‍ നികുതിയില്ല. ഫിലിപ്പീന്‍സില്‍നിന്ന് വെളിച്ചെണ്ണ ഇറക്കുമതിയാ. ഇവിടെനിന്ന് സോപ്പുണ്ടാക്കാന്‍ വെളിച്ചെണ്ണ വാങ്ങിക്കാന്‍ വന്ന ടാറ്റയും മാരികോമുമെല്ലാം കേരളംവിട്ടു. കാരണം അവര്‍ക്ക് കുറഞ്ഞവിലക്ക് ഫിലിപ്പീന്‍സ് വെളിച്ചെണ്ണ കിട്ടുന്നു. നമുടെ തേങ്ങക്ക് കനത്ത വിലത്തകര്‍ച്ച. എങ്ങനെ ജീവിക്കുമെന്നത് കര്‍ഷകനുമുന്നില്‍ വലിയ പ്രശ്നമാണ്. 

ഗിരിവര്‍ഗാധിവാസകേന്ദ്രം

അട്ടപ്പാടി-കേരളത്തിലെ ഒരു ഗിരിവര്‍ഗാധിവാസകേന്ദ്രം. ഇരുളര്‍, കാടര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളാണ് (പ്രധാനമായി) ഇവിടെ നിവസിക്കുന്നത്. പാലക്കാടുജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്‍പ്പെടുന്ന വനപ്രദേശമാണിത്. വ. അക്ഷാംശങ്ങള്‍ 11°36'-നും 11°43'-നും ഇടയ്ക്കും, കി. രേഖാംശങ്ങള്‍ 76°08'-നും 76°14'-നും ഇടയ്ക്കുമായാണ് സ്ഥിതി. സമുദ്രനിരപ്പില്‍നിന്ന് സു. 365 മുതല്‍ 900 വരെ മീ. ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. തൂക്കായുള്ള മലകളും നിബിഡവനങ്ങള്‍ നിറഞ്ഞ ചരിവുകളും നെല്‍പ്പാടങ്ങള്‍ നിറഞ്ഞ താഴ്വരകളും ഒക്കെച്ചേര്‍ന്ന് പ്രകൃതിരമണീയമാണ് ഈ പ്രദേശം. ഭവാനി, ശിരുവാണി,വരഗാർ എന്നീ നദികള്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്നു.അട്ടപ്പാടിയിലേത് തികച്ചും അസുഖകരമായ കാലാവസ്ഥയാണ്. അതിവര്‍ഷവും ഉഗ്രമായ ചൂടും രാത്രികാലങ്ങളില്‍ അതിശൈത്യവും അനുഭവപ്പെടുന്നു.സാമ്പത്തികപ്രാധാന്യമുള്ളവയാണ് അട്ടപ്പാടിയിലെ വനങ്ങള്‍. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു. മുള, ഈറ (ഈറ്റ) തുടങ്ങിയവയും വന്‍തോതില്‍ ലഭിച്ചുവരുന്നു. മലഞ്ചരിവുകള്‍ വെട്ടിത്തെളിച്ച് ഏലം, കാപ്പി, ഓറഞ്ച് എന്നിവയുടെ തോട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താഴ്വാരങ്ങളില്‍ നെല്‍പ്പാടങ്ങളാണ്. തിന, ചാമ തുടങ്ങിയ ധാന്യങ്ങള്‍ മലയോരങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. നാനാജാതിയിലുളള വന്യമൃഗങ്ങളെ ഈ വനങ്ങളില്‍ കാണാം.അട്ടപ്പാടിപ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളാണ്; സംഘങ്ങളായി നീങ്ങി, മാറ്റകൃഷി (shifting cultivation)യിലേര്‍പ്പെട്ട ഇക്കൂട്ടരെ സ്ഥിരമായി അധിവസിപ്പിക്കുവാനുള്ള ശ്രമം നടന്നുവരുന്നു. സംസ്ഥാനത്തെ പ്രഥമ ഗിരിവര്‍ഗക്ഷേമകേന്ദ്രം ഇവിടെയാണ്. ഭവാനി നദിയുടെ തെക്കേക്കരയിലായി മുക്കാലി, കൊട്ടിയൂര്‍, കക്കുപ്പടി, ചെമ്മണ്ണൂര്‍, വീട്ടിയൂർ, കൊല്ലങ്കടവ്, കള്ളമല എന്നിവിടങ്ങളിലാണ് അധിവാസകേന്ദ്രങ്ങള്‍. ലോകപ്രസിദ്ധമായ 'സൈലന്റ് വാലി നാഷനല്‍ പാര്‍ക്' അട്ടപ്പാടിയുടെ ഹൃദയഭാഗത്താണ്.ഈ പ്രദേശത്തെ മണ്ണാര്‍ക്കാടുമായി ബന്ധിക്കുന്ന റോഡാണ് പ്രധാന ഗതാഗതമാര്‍ഗം. കോയമ്പത്തൂരിലേക്കുള്ള മലമ്പാത മഴക്കാലങ്ങളില്‍ ഉപയോഗശൂന്യമാണ്. വിവിധ വകുപ്പുകളുടെ ഓഫീസുകള്‍, മലേറിയ നിവാരണകേന്ദ്രം, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. തനതായ സംസ്കാരവും ആചാരമര്യാദകളുമുള്ളവരാണ് ഇവിടത്തെ ആദിവാസികള്‍. മറ്റു വര്‍ഗക്കാരുമായി ഇവരെ കൂട്ടിയിണക്കാനുള്ള ശ്രമം തുടര്‍ന്നുവരുന്നു. http://mal.sarva.gov.in/index.php?

ആദിവാസി യുവാക്കൾ

ആദിവാസി യുവാക്കളിലൂടെ വികസനം
സാമൂഹ്യമായും വിദ്യഭ്യാസപരമായും ഏറെ ഉന്നതിയിൽ നിൽക്കുന്ന കേരളത്തിൽ ആദിവാസികൾ ഏറെ ദുരിത പൂര്ണമായ ജീവിതം നയിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ ഇത്തവണത്തെ ലോക   ആദിവാസി ദിനം  കടന്നു പോയി( AUGST 9 th) . അവർ കാടിൻറെ മക്കൾ ആണ്  നാടിന്റെയും.ആദിവാസികളുടെ തനിമയും സംസ്കാരവും സംരക്ഷിക്കപ്പെടെണ്ടതാന്. അതെ സമയം നല്ല ഭക്ഷണവും ചികിൽസയും വിദ്യാഭ്യാസവും ഇവർക്ക്  ലഭിക്കണം. നിർഭ്ഗ്യവശാൽ സ്വന്തം തനിമകൾ  നഷ്ട്ടമാകുന്ന, എല്ലാത്തരം ചൂഷണത്തിനും ഇരയാക്കപ്പെടുന്ന സമുഹമായി ആദിവാസികൾ  മാറിക്കൊണ്ടിരിക്കുന്നു.
ആരോരും  അറിയാതെ സമുഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്നു മാറി  കുന്നിൻ പുറങ്ങളിലും മലയോര ഭാഗങ്ങളിലും കഴിയുന്നവ വിഭാഗം ആണ് ആദിവാസികൾ . പട്ടിക വർഗത്തിൽ പെടുന്നവരാനെ ഇന്ത്യയിലെ ആദിവാസി ജനത.തിരുവിറ്റംകൂർ -കൊച്ചി സംസഥാനത്ത് ഇവർ ആദ്യകാലത്തെ കാട്ടുജാതികൾ എന്നും മലബാറിൽ കാട്ടുകുരുമാർ എന്നും അറിയപ്പെട്ടു .
കേരളത്തിൽ 38  ആദിവാസി വിഭാഗങ്ങൾ ഉണ്ട്.      കാനേഷുമാരി പ്രകാരം ജനസംഗ്യ  3,64169     ആണ് .
പാർശ്വവത്ക്കരിക്കപ്പെട്ട  ഈ ജനവിഭാഗത്തിന്റെ അസിതിത്വവും, അന്ധസ്സോടെയും അഭിമാനാത്തോടെയും ജീവിക്കാനുള്ള അവകാശങ്ങളെയും ഹനിക്കാൻ  നമുക്കാകുമോ ?
കാലങ്ങളായി    ഇവർ നേരിട്ടു കൊണ്ടിരിക്കുന്ന ചൂഷണങ്ങളും  പിറന്നുവീണ മണ്ണിൽ നിലയുരപ്പിക്കാനുമുള്ള ശ്രമവും, അവരുടെ മേല്ള്ള ആദിപത്യവും,വന്യ മൃഗ ശല്ല്യങ്ങളും,നിരക്ഷരതയും ,  പട്ടിണിയും, പട്ടിണി മരണങ്ങളും നിത്യ സംഭവങ്ങൾ ആകുന്നു .   ഇവരുടെ അവകാശന്കളെ  സംരക്ഷിക്കൻ നമ്മുക്ക്  കഴിയണം. ചിന്നിചിതറി കിടക്കുന്ന ഈ ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥക്ക്   കാരണങ്ങൾ തേടി അലഞ്ഞാൽ എണ്ണിയാൽ തീരാത്ത ഉത്തരങ്ങൾ നമ്മുക്ക് കിട്ടും.വികാസങ്ങൾ നാമാമാത്രമായ ഈ ജനവിഭാഗത്തിന്  വികസനത്തിന്റെ വെളിച്ചങ്ങൾ പകര്ന്നു നൽകാം.
നിലനില്പ്പിന്റെപിടിവള്ളികൾ  അറ്റ് ഇവർ നിസ്സഹായരായി നിൽക്കുന്നു.
അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഏറണാകുളം ജില്ലയിൽ വനന്തരങ്ങളിൽ ഒരു വിഭാഗം അധിവസിച്ചു  എന്നത്  അത്ഭുതം ആണ്.അതെ മനുഷ്യ സങ്ങല്പ്പങ്ങല്ക്കും അപ്പുറം ദുരിതത്തിൽ…..
.    എറണാകുളം ജില്ലയിൽ  താലുക്കിൽ  കുന്നത്ത്നാട് താലുക്കിൽ കൂവപ്പടി  ബ്ലോക്കിൽ ആണ് വെങ്ങൂർ  ആദിവാസി കോളനി  സ്റ്റിതിചെയ്യുന്നത്.       ചതുരശ്ര കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന്  15 വാർഡുകൾ  ഉണ്ട് .മല അരയ വിഭാഗത്തിൽ പെട്ട ഈ ആദിവാസി സമൂഹം . കോതമംഗലം ടൌണിൽ നിന്നും     ജീപ്പിൽ  കാട്ടു പാതയിൽ കൂടി  പോയാൽ പൊങ്ങിന്ച്ചുവട്  ആദിവാസി കോളനിയിൽ എത്താം. 48.01 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തില്‍ കോട്ടപ്പാറയും പെരിയാറിന്റെ വടക്കു ഭാഗത്ത്  അതിരപ്പള്ളി വാഴച്ചാല്‍ വരെ വിസ്തൃതമായ വനപ്രദേശവും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്.  ഗ്രാമീണജനതയില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കൃഷിക്കാരും കര്‍ഷക ത്തൊഴിലാളികളുമായിരുന്നു.
ജനസംഖ്യ         :               20621
പുരുഷന്‍മാര്‍                :               10378
സ്ത്രീകള്‍           :               10243
ജനസാന്ദ്രത       :               83
സ്ത്രീ : പുരുഷ അനുപാതം    :               987
മൊത്തം സാക്ഷരത    :               89.56
സാക്ഷരത (പുരുഷന്‍മാര്‍)     :               93.48
സാക്ഷരത (സ്ത്രീകള്‍)                :               85.
പൊടി പടർത്തി  കുണ്ടും കുഴിയും നിറഞ്ഞ കാനന പാതയും താണ്ടി  വീടണയാൻ ഇവർ  കൊടുക്കേണ്ടത്  1800/-  രൂപ.ആ കാശിനു അവന്റെ കണ്ണുനീരിന്റെ  നനവ്  ഉണ്ട് . ആ വന പ്രദേശത്തെ വികസനം എന്നത്  എത്തിനോക്കിയിട്ടില്ല .
ആകെ ഉള്ള  ആഡംബരം ഒരു റേഷൻ കട,അഗ്നവാടി, വല്ലപ്പ്പോഴും തുറക്കുന്ന ഒരു ആരോഗ്യകേന്ദ്രം , ഇടിഞ്ഞു വീഴാറായ ഒരു കമ്മ്യൂണിറ്റി ഹാൾ , ഈറ്റയിൽ പണി തീര്ത്ത ഒരു കടയും. എങ്കിലും ഇവർ  പരാതി പറയുന്നില്ല .
വര്ഷങ്ങക്ക് മുമ്പേ എവിടെ പോസ്റ്റുകൾ സ്ഥാപിച്ചു കറണ്ട്  കണക്ഷൻ കിട്ടിയിരുന്നു എന്ന്  പഴമക്കാര് സാക്ഷ്യപ്പെടുത്തുന്നു.. കാട്ടാനയുടെ ആക്രമണം രൂക്ഷമായപ്പോൾ  പോസ്റ്റുകൾ  നിലം പൊത്തി. ഈ വനമേഖല ഇരുട്ടിൽ മൂടി. എവിടുത്തുകാരുടെ  മനസിലും . കാട്ടാന ശല്യം കാരണം കൃഷി ഇറക്കാനോ  പരിപാലിക്കാനോ ആകാത്ത  അവസ്ഥ . വിദ്യാഭ്യാസം  ഇല്ലാത്ത  സ്ത്രീകളും  കുട്ടികളും. ചുരുക്കം  ചില  കുട്ടികൾ  ഹോസ്റെലുകളിൽ  നിന്ന്  പഠിക്കുന്നുണ്ട് .
ആരോഗ്യം ക്ഷയിച്ച വയോജനങ്ങൾ ,ആരോടും ഇടപഴാകാതെ വീടിനുള്ളിൽ ഇരിക്കുന്ന സ്ത്രീകളും നിത്യ കാഴ്ച ആകുമ്പോൾ  വികസനത്തിന്റെ ഒരു നേരിയ പ്രകാശം ഇവരിൽ കാണാം. മാറ്റത്തിന്റെ  ഒരു ഇളം  കാറ്റ്   ഇവിടുത്തുകാരെ തഴുകി കടന്നു  പോകുന്നു.
കാടിനുള്ളിൽ  ഒരു നവജ്യോതി ……
അതെ..എന്തിനും  ഏതിനും കോതമംഗലം സിറ്റിയെ ആശ്രയ്ക്കുന്ന ഇവിടുത്തുകാര്ക്ക്  ഒരു ചെറിയ സഹായം ഇതായിരുന്നു  ഈ യുവാക്കളുടെ  ലക്ഷ്യം. കൂലി പണി  സ്വന്തം  കുടുംബത്തെ തുണക്കില്ല്ല  എന്ന്  മനസിലാക്കി  ഒരു സ്വയം തൊഴിൽ കണ്ടെത്താൻ ഇവരെ പ്രേരിപ്പിച്ചത്  ഈശ്വരൻ ആകാം .
സ്ഥലം ST PROMOTOR ജയ മോൾ മുൻകൈ  എടുത്ത്    യുവകരങ്ങൾ ഒന്നായപ്പോൾ പിറവി  എടുത്തത്  ഒരു കൂട്ടായ്മ ആയിരുന്നു . ഒരു പുരുഷ സ്വയം സഹായ  സംഘം. കാടിന് നടുവിൽ  ഒരു കൊച്ചു കട ആയിരുന്നു  ഇവരുടെ  ലക്ഷ്യം.  2012  ഓഗസ്റ്റ്‌ മാസത്തിൽ രൂപീകരിച്ച  വർണ്ണം എന്ന ഗ്രൂപ്പ്‌     നാളിതു വരെ രജിസ്റ്റർ ചെയിതിട്ട്ല്ല .  രജിസ്റ്റർ ഫീസ്‌     രൂപ . അതെ ഇവര്ക്ക്  ഒരു ഭാരിച്ച തുക  ആണ് . ഈ ഗ്രൂപ്പിൽ  പ്രധാനികൾ പ്രസാദ്‌ ചന്ദ്രൻ  ,  സോമൻ തങ്ക്പ്പൻ   ,ശേഖരൻ കൃഷണൻ എന്നിവർ ആണ് .
ഇവർ പിരിച്ച്ടുത്ത  ചെറിയ തുക ആയിരുന്നു  ആദ്യ  മുതൽ മുടക്ക് . ഒരു ജീവിത മാർഗവും അതിൽ ഉപരി  ഒരു സഹായവും ആയി മാറിയ ഈ സംരഭത്തിനു  പുറകിൽ ഇവരുടെ ആത്മവിശ്വാസവും ലക്ഷ്യ  ബോധവും ഉണ്ട്. സ്വയം തൊഴിലിന് സഹായം നല്കാം എന്നാ പഞ്ചായത്തിന്റെ വാക്ക്  ഇതു  വരെ നിറവെരിയിട്ടില്ല.
അന്നു  മുതൽ  അവിടുള്ളവർ  ഈ കടയെ ആശ്രയിച്ചു കഴിയുന്നു. കച്ചവടം നന്നായി പോകുമ്പോഴും ഇവരുടെ  മനസ്സിൽ  വെവലാതി  ആണ്. കോതമംഗലം വരെ പോയി സാധനങ്ങലെടുട്ടെ തിരികെ  വരൂവാൻ നല്കേണ്ട കൂലി അസഹനീയം.
ഈ സംരംഭത്തെയും  ഇവരുടെ ആത്മാർത്ഥയയൂം മുൻ നിർത്തി വികസനത്തിൻറെ വിത്തുകൾ  നമ്മുക്ക്  പാകാം .
കുറച്ചുകൂടി മെച്ചമായൊരു കടയും സ്വന്തം ആയൊരു വാഹനവും  ഇവരുടെ സ്വപനം ആണ് . ഇവർ  സ്വപ്നം കാണുന്നു പുതു  തലമുറയുടെ പുരോഗതി. നല്ലൊരു തൊഴിലും ഉയർന്ന  ജീവിത സാഹചര്യങ്ങളും കിട്ടിയാൽ ഇവർ  നടന്നു കയറും.  പുതിയ ഒരു  ജനതയുടെ  പിറവിക്കായി ഇവർ  വഴി തുറന്നു കഴിഞ്ഞു . നമ്മുക്കും വഹിക്കനാകില്ലേ  ഇതിൽ ഒരു പങ്ക് .  ഇവർക്ക്  നേർക്ക്  സഹായത്തിന്റെ ഒരു കൈ നീട്ടുവാൻ താൽപര്യം ഉള്ള സന്നദ്ധ സംഘടനകളുടെ  ശ്രദ്‌ ത കായി  കുറിക്കുന്നു . ഇവരുടെ  ആഗ്രഹം നിറവേറാൻ  ഒരു കൂട്ടായ പ്രവർത്തനം ആവശ്യമാണ്‌ .
. തങ്ങൾക്ക്  സ്വന്തം ആയി ഒരു വാഹനം ആയാൽ  അത്  തങ്ങളുടെ  ആവശ്യം കഴിഞ്ഞാൽ  മിതം ആയ  നിരക്കിൽ സർവീസ് നടത്താൻ തയ്യാർ ആണെന്ന്  ഇവര പറയുന്നു.ഈ യുവ മനസുകളെ മുൻനിർത്തി ചരിത്രം രചിക്കാൻ  നമുക്കാകണം. മാറ്റം  അനിവാര്യം ആയ ഈ ജനവിഭാഗങ്ങളിലെക്ക്  പുരോഗതിക്കായി ഉള്ള  വർണ്ണ ദീപങ്ങൾ നമ്മുക്ക് പകർന്നു  നൽകാം . ഇനി വരും തലമുറ ഒന്നിനും തല കുനിക്കാൻ പാടില്ല. അവരുടെ  കണ്ണുനീർ  ഇനി  ഉതിരാതെ ഇരിക്കട്ടെ.
വികസന പ്രവർത്തനങ്ങൾ  എപ്പോഴും  തുടങ്ങെടാതെ താഴെ തട്ടിൽ നിന്നും ആണ് . അതിനു ഏറ്റവും ഭദ്രമായ കൈകൾ  യുവാക്കളുടെ ആണ് . ഇവർ എപ്പോഴും മാറ്റാത്തിൻറെ കണ്ണികൾ  ആണ് . അറിവില്ലയ്മും ചൂഷണവും  കയ്യാളിയ  ഈ ജന ജനതക്ക്‌ തണലെകാൻ  ഇവർക്ക്  കഴിയും . യുവാക്കളെ  മുൻ നിർത്തി മാത്രമേ  ഇനി  മാറ്റങ്ങൾ  കൈവരികാനാകൂ.
ഇനി  ഉള്ള  ഓരോ പുലരിയും  ഇവരുടെ  ജീവിതത്തിൻറെ ഊടും പാവും  തുന്നുന്ന ദിനങ്ങൾ  ആകട്ടെ . ആദിവാസി എന്ന  പേര്  ഇവർക്ക്  നാണകേട്  അല്ല എന്ന്  പുതു തലമുറയെ ബോധ്യപ്പെടുടതാൻ നമുക്ക് കഴിയണം.

ഈ കോളനിയും ഇവരുടെ ജീവിതവും  ആ യുവാക്കളുടെ  കൈകളിൽ  ഭദ്രമായി  ഇരിക്കണം എന്ന  പ്രാർഥനയോടെ .https://nsanthosh60.wordpress.com/2013/10/23

അട്ടപ്പാടിഭൂമി



ആര്‍ സുനില്‍


അട്ടപ്പാടിയിലെ ആദിവാസികള്‍ പട്ടിണി മരണത്തെ നേരിടുമ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സൗജന്യ റേഷനും മരുന്നും അയണ്‍ ഗുളികയും നല്‍കി രക്ഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചയ്യുന്നത്. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട, ഇപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. 1940-കള്‍ വരെ അട്ടപ്പാടി ആദിവാസികളുടെ മാത്രം സ്വതന്ത്ര രാജ്യമായിരുന്നു. 1947-ലെ സര്‍വേയില്‍ 10,000 ആദിവാസികളും 200 താഴെ മറ്റുള്ളവരുമാണ് അട്ടപ്പാടിയിലുണ്ടായിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്ന അട്ടപ്പാടിക്കുമേല്‍ മുന്നു നായര്‍ കുടുംബങ്ങള്‍ ജന്മാവകാശം ഉറപ്പിച്ചിരുന്നു. ഇങ്ങനെ അധിനിവേശം നടത്തിയവരിലൊരാളാണ് മണ്ണാര്‍കാട് മൂപ്പില്‍ നായര്‍. ഈ ജന്മിമാരാണ് ആദിവാസിഭൂമി ആദ്യം പാട്ടത്തിനു നല്‍കിയത്. മൂപ്പില്‍ നായരുമായി ധാരണയിലെത്തിയാണ് ബ്രിട്ടീഷുകാര്‍ പ്ളാന്‍റേഷനുകള്‍ തുടങ്ങിയത്.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1964-ല്‍ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസഭൂമി അന്യാധീനപ്പെട്ടു. പണക്കൊഴുപ്പും അധികാരവുമുള്ളവര്‍ ഭൂമി കൈയടക്കി തുടങ്ങി. സര്‍വേക്കുശേഷവും അധികാരികള്‍ ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശ രേഖ നല്‍കിയിരുന്നില്ല. സ്വന്തം ഭൂമി അടയാളപ്പെടുത്തിയ രേഖയില്ലാത്തതാണ് ഇക്കാലത്ത് ഭൂമി കൈയേറ്റത്തിന് കാരണമായത്. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 1977-ല്‍ നടത്തിയ സര്‍വേയില്‍ 1966 മുതല്‍ 70 വരെ നടന്ന ഭൂമി കൈയേറ്റമാണ് അന്വേഷിച്ചത്. ഇക്കാലത്ത് മാത്രം അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. 1982-ല്‍ ഐ.ടി.ഡി.പി അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെക്കുറിച്ച് മറ്റൊരു സര്‍വേയും നടത്തിയിട്ടുണ്ട്. 1990-കളില്‍ അനീമിയരോഗം പിടിപെട്ട് ആദിവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനെ തുടര്‍ന്ന് പട്ടികജാതി - വര്‍ഗ ക്ഷേമസമിതി അട്ടപ്പാടി സന്ദര്‍ശിച്ച് 1999-ല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.


അട്ടപ്പാടിയെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനുളള നിയമനിര്‍മാണവും കേരള നിയമസഭ നടത്തിയിരുന്നു. 1975-ല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കുന്നതിന് നിയമസഭ നിയമം പാസാക്കിയെങ്കിലും നടപ്പാക്കിയില്ല. ഈ നിയമം അനുസരിച്ച് 1960-ന്‌ ശേഷം അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്നാണ്. നിയമം പാസാക്കിയാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് 1999-ല്‍ പുതിയ നിയമം നിയസഭ പാസാക്കിയെടുത്തത്. രണ്ടര ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവസികള്‍ക്ക് കൈയേറ്റക്കാരില്‍നിന്ന് ഇതേ ഭൂമിതന്നെ തിരിച്ചു പിടിച്ചു നല്‍കും. രണ്ടര ഹെക്ടറില്‍കുറവ് ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കണമെന്നും നിയമം നിര്‍ദേശിച്ചു. ഇത് നടപ്പാക്കാനുള്ള സുപ്രീംകോടതി നല്‍കിയ അവസാന തീയതിയും കഴിഞ്ഞു. എന്നാല്‍ അന്യാധീനപ്പെട്ട ഒരിഞ്ചു ഭൂമിയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഭൂമി അന്യാധീനപ്പെട്ട ചില ആദിവാസി കുടുംബങ്ങള്‍ സുപ്രിംകോടതിയില്‍ നിന്നും അനുകൂലവിധിയും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഇതിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. 

1999-ലെ നിയമം അനുസരിച്ച് 1986-നു ശേഷം ആദിവാസി ഭൂമി ആദിവാസിയല്ലാത്ത ആര്‍ക്കും നിയമപരമായി വാങ്ങാന്‍ കഴിയില്ല. ഇത്തരം ഭൂമി രജിസ്‌ട്രേഷന്‍ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി കൈയേറുന്നുണ്ട്. സുസ്‌ലോണ്‍ കമ്പനിക്കുവേണ്ടി കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ രണ്ടു സര്‍വേ നമ്പരുകളില്‍ ഭൂമി കൈയേറിയത് വ്യജരേഖ തയ്യാറാക്കിയാണ്. ഇതില്‍ വനം, റവന്യു, രജിസ് ട്രേഷന്‍ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കൈയേറ്റം നടന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം അന്നത്തെ മന്ത്രി എ കെ ബാലന്‍ ആദ്യം ആലോചിച്ചത് 1986 എന്ന വര്‍ഷം കുറേക്കൂടി മുന്നോട്ടാക്കി പ്രശ്‌നം പരിഹരിക്കാനാണ്. യു.ഡി.എഫ് മന്ത്രിസഭയും ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് നടപ്പാക്കിയില്ല. എന്നാല്‍ അട്ടപ്പാടിയില്‍ നിയമങ്ങളെല്ലാം മറികടന്ന് ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറ്റം തുടരുകയാണ്. പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തന്നെ സമാന്തരമായി ഭൂനിയമങ്ങളെല്ലാം മറികടന്ന് വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറ്റം തുടരുകയാണ് അട്ടപ്പാടിയില്‍.


കാറ്റാടി കമ്പനി വ്യാജരേഖയുണ്ടാക്കി കൈയേറിയ ഭൂമിയെല്ലാം ഇപ്പോള്‍ ഭീമ ജ്വല്ലറിയും പോപ്പിക്കുട അടക്കമുള്ള നിരവധി സ്ഥാപനങ്ങളുടെ കൈകളിലാണ്. ഇവരില്‍നിന്ന് വൈദ്യുതി വാങ്ങി ബോര്‍ഡ് പണവും നല്‍കുന്നുണ്ട്. ആദിവാസി ഭൂമി ഇപ്പോള്‍ ഇവരുടെ സ്വന്തം ഭൂമിയാണ്. അഹാഡ്‌സിലെ ഉദ്യോഗസ്ഥര്‍ പോലും വ്യജരേഖനിര്‍മിച്ച ഭൂമി കച്ചവടം നടത്തുന്നതില്‍ പങ്കെടുത്തുവെന്ന കണ്ടെത്തിയത് ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ്. ഉദ്യോഗസ്ഥരിലൊരാളായ ദിരാര്‍ നല്‍കുന്ന വിശദീകരണം 2004-ല്‍ ഒരു തമിഴനില്‍നിന്ന് വാങ്ങിയ ഭൂമി കാറ്റാടി കമ്പനിക്ക് വിറ്റുവെന്നാണ്. ഇത്തരം വ്യാജരേഖകള്‍ മുന്‍കൂട്ടി തയ്യാറാക്കിയതിന് ശേഷമാണ് അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈമാറ്റം നടക്കുന്നതെന്ന് ചുരുക്കം. നിയമപരമായി കൈയേറ്റക്കാരാരും ആദിവാസി ഭൂമി നേരിട്ട് വാങ്ങിയവരാണെന്ന് തെളിയിക്കാനാവില്ല. പലകൈവഴി മറിച്ചുവിറ്റാണ് പലരുടെയും പേരില്‍ ഭൂമി എത്തുന്നത്.

ഇതേ സമയം ഭൂരഹിതരായ ആദിവാസികള്‍ക്ക വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച ഭൂമി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തിയ സെക്രട്ടറിയേറ്റു സമരത്തെ തുടര്‍ന്ന് തയ്യാറാക്കിയ ആദിവാസി മാസ്റ്റര്‍ പ്ളാന്‍ ആനുസരിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന് വനഭൂമി വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടി മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 7693 ഹെക്ടര്‍ വനഭൂമി കേന്ദ്രം വിട്ടു നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഭൂമി. ഇതില്‍ പാലക്കാട് ജില്ലയില്‍മാത്രം 4361 ഹെക്ടര്‍ ഭൂമി വിതരണം ചെയ്യാനുണ്ട്. സര്‍ക്കാര്‍ ഇതില്‍നിന്ന് ഒരിഞ്ചു ഭൂമി വിതരണം ചെയ്തിട്ടില്ല. വനാവകാശനിയമം 2006 അനുസരിച്ചുള്ള ഭൂമി വിതരണവും അട്ടപ്പാടിയില്‍ നടന്നിട്ടില്ല.


പുതിയ കൈയേറ്റങ്ങള്‍ 

ഇപ്പോള്‍ നടക്കുന്ന ഭൂമി കൈയേറ്റക്കാര്‍ പലരും അവിടെ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും സമീപത്തും റിസോര്‍ട്ട് നിര്‍മാണം സജീവമായി നടക്കുന്നുണ്ട്. റവന്യു, വനം, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതും നിര്‍മാണം പുരോഗമിക്കുന്നതും. അഗളി പഞ്ചായത്തിലെ വീരന്നൂരില്‍ ആദിവാസി ഊരിനടുത്ത് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് കാപ്പി കുടിച്ചിട്ടാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആദിവാസി ഊരുകളിലേക്ക് യാത്ര തുടര്‍ന്നത്. മല്ലീശ്വരം ക്ഷേത്രമുറ്റത്താണ് ചെമ്മണൂര്‍ റിസോര്‍ട്ട്. ഇടിഞ്ഞമലയിലും വടക്കോട്ടത്തറയിലും താവളത്തും ആദിവാസി കോളനിക്കരികില്‍ റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഷോളയൂര്‍ പഞ്ചായത്തില്‍ വരഗംപാടിയും വയലൂരും ബോഡിശാലയിലും റിസോര്‍ട്ടുകളുണ്ട്. പുതൂര്‍ പഞ്ചായത്തിലും റിസോര്‍ട്ട് നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെയെല്ലാം ആദിവാസി ഭൂമി കൈയേറിയാണ് നിര്‍മാണം നടക്കുന്നതെന്നതില്‍ തര്‍ക്കമില്ല. ആര് തടയും എന്നതാണ് പ്രധാന പ്രശ്‌നം.
  
മണ്ണാര്‍കാട് താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ ഷോളയൂര്‍ പഞ്ചായത്തില്‍ അടുത്ത കാലത്ത് നടന്ന ഭൂമി കൈയേറ്റത്തിന്റെ ആധാര രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. 1819 എന്ന സര്‍വേ നമ്പറില്‍ നടന്ന ഭൂമി കൈയേറ്റമാണ് പുറത്തുവന്നിരിക്കുന്നത്. സാധാരണ ആധാരം എഴുതുന്നത് മലയാള ഭാഷയിലാണ്. എന്നാല്‍ ഈ ആധാരം തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ളീഷിലാണ്. കുറെ ഭാഗം ടൈപ്പ് ചെയ്യുകയും കുറെഭാഗം കൈയെഴുത്തുമാണ് ആധാരം. ചിന്നമൂപ്പന്‍ എന്ന ആദിവാസിയുടെ ഭൂമിയാണ് വ്യാജ ആധാരം ചമച്ച് കൈയേറിയിരിക്കുന്നത്.

2009-ലാണ് ആദ്യം വ്യാജ ആധാരം ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരുന്തല്‍മണ്ണ താലൂക്കിലെ കുരുവ വില്ലേജില്‍ മടമ്പത്ത് കുരുവട്ടില്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ സുരേഷ്‌ കൃഷ്ണനും മകള്‍ വല്‍സല പി നായരുമാണ് 2009ല്‍ ഭൂമി കൈക്കലാക്കി മറിച്ചുവിറ്റത്. 1977ല്‍ വലത്ത മൂപ്പന്‍ എന്ന ആദിവാസിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണിത്. ഇദ്ദേഹം മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ 1336/1977 നമ്പരില്‍ കരം അടച്ചിരുന്നു. ഇദ്ദേഹവും ഭാര്യയും മരിച്ചതിനുശേഷം പാരമ്പര്യ അവകാശിയായ ചിന്നന്റെ ഉടമസ്ഥതയിലായി ഭൂമി. കോട്ടത്തറ വില്ലേജ് ഓഫിസില്‍ 2009 വരെ ഭൂമിക്ക് കരം അടച്ചിരിക്കുന്നത് ആദിവാസിയായ ചിന്നനാണ്. 2009 ജൂലൈ 10ന് കരം അടച്ചിരുന്ന രശീത് ഇദ്ദേഹത്തിന്‍ കൈയിലുണ്ട്. വില്ലേജ് ഓഫിസില്‍ നിന്ന്‍ ഇദ്ദേഹത്തിന് 2009 ജൂലൈ 16ന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ ആദിവാസിയില്‍ നിന്ന് ഭൂമി വിലയാധാരം വാങ്ങിയതായി സുരേഷ്‌കൃഷ്ണനും വല്‍സലാ പി നായരും 2012-ല്‍ വില്‍പന രേഖയുണ്ടാക്കി. വില്‍ക്കുന്നത് നിക്ഷിപ്ത വനഭൂമിയോ ആദിവാസിഭൂമിയോ അല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍.ഒ.സിയും നല്‍കി. 


വ്യാജരേഖ ഹാജരാക്കി കോട്ടത്തറ വില്ലേജ് ഓഫിസില്‍നിന്ന് 2012 ഓഗസ്റ്റ് ഒന്‍പതിന് ഭൂമിക്ക് സുരേഷിന്റെയും വല്‍സലയുടെ പേരില്‍ കരം അടച്ചു. ഇതേ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് വില്ലേജ് ഓഫിസര്‍ ഉടമസ്ഥതാ സര്‍ട്ടിഫക്കറ്റും നല്‍കി. രണ്ടു ഹെക്ടറിലധികം ഭൂമിയാണ് കൈയടക്കിയത്. 2013-ലാണ് ചെന്നൈ വില്ലിവക്കം, ബാബാനഗറില്‍, അരുന്‍ ടെറാക്കി ഒന്നാം ക്രോസ് സ്ട്രീറ്റില്‍ കുമാറിന്റെ മകന്‍ ഗണേഷിന് ഭൂമി മറിച്ചു വിറ്റിരിക്കുന്നത്. ഷോളയൂരിലെ തൂവ, നല്ലശിങ്ക, കത്താളക്കണ്ടി, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗല്‍, വരഗംപാടി, ഗോഡ്ചിയൂര്‍ മേഖലകളില്‍ വ്യാപകമായി നടക്കുന്ന ഭൂമി കൈയേറ്റങ്ങളില്‍ ഒന്നുമാത്രമാണിത്. നല്ലശിങ്കയില്‍ 1275 സര്‍വേ നമ്പരില്‍ 50 ഏക്കര്‍ കൈയേറി കമ്പിവേലി കെട്ടിക്കഴിഞ്ഞു. സര്‍വേ നമ്പര്‍ 524ല്‍ 30 ഏക്കര്‍ കൈയേറി പ്ളോട്ട് തിരിച്ചിട്ടിരിക്കുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ ഭൂമാഫിയപ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന് പുറത്തിരുന്നാണ്. ക്രൈസ്തവ ആശ്രമങ്ങള്‍ക്കാണ് ഭൂമി മറിച്ചു വില്‍ക്കുന്നത്. കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 1819ല്‍ 2013 ജനുവരിയില്‍ മാത്രം ആധാരം 38 മുതല്‍ 42 വരെ ആദിവാസി ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നു. ഈ ആധാരങ്ങളെല്ലാം നടത്തിയിരുക്കുന്നത് കോട്ടത്തറ രജിസ്ട്രാര്‍ ഓഫിസിലാണ്. 

അടുത്തിടെ സ്വര്‍ണഭൂമിയിലെ ആദിവാസിഭൂമി കൈയേറ്റത്തിനെതിരേ ആദിവാസികള്‍ തന്നെ സംയോജിത ട്രൈബല്‍ വികസന ഓഫിസര്‍ (ഐ.ടി.ഡി.പി) രാധാകൃഷ്ണന് പരാതിയും നല്‍കിയിരുന്നു. ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആര്‍.ഡി.ഒ നടപടി സ്വീകരിച്ചില്ല. ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ വര്‍ണഭൂമി ഓര്‍ഗാനിക് ഫാം ഷോളയൂര്‍ കേരള എന്ന ബോര്‍ഡ് സ്ഥലത്ത് ഉയര്‍ന്നതായി കണ്ടെത്തി. ഭൂമി തട്ടു തട്ടുകളായി തിരിച്ച് അളന്ന് കല്ലുകളിട്ടിരിക്കുകയാണ്. വന്‍തോതില്‍ കൃഷിയും മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി ഇവിടെ ഭൂമി ഒരുക്കിയിരിക്കുന്നു. കൈയേറ്റത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും വനംവകുപ്പിനും റവന്യുവകുപ്പിനും ഒരുമാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയതാണെന്ന് ഐ.ടി.ഡിപി ഓഫിസര്‍ രാധാകൃഷ്ണന്‍ പറയുന്നു. ഇവിടുത്തെ ഭൂമി പാരമ്പര്യമായി ആദിവാസികളുടേതാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആദിവാസികളുടെ ഊരും പേരും രേഖപ്പെടുത്തിയിട്ടുള്ള 50 ഏക്കര്‍ ഭൂമി ഒരൊറ്റ പ്‌ളോട്ടാക്കി ഫെന്‍സിങ് തൂണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ആദിവാസികള്‍ക്ക് തലമുറകളായി തങ്ങളുടെ മത്തച്ഛന്‍മാരുടേതാണ് ഭൂമിയെന്ന് അറിയാമെങ്കിലും കൂട്ടുടമസ്ഥതയില്‍നിന്ന വ്യക്തികളുടെ സ്വത്തായി ഭാഗം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യുവകുപ്പിന്റെ കൈവശം ആദിവാസി ഭൂമിയെക്കുറിച്ച് വ്യക്തമായ രേഖകളുണ്ടെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചു. റവന്യു, വനം, ട്രൈബല്‍ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ആദിവാസികള്‍ക്ക് ഭൂമി മടക്കി നല്‍കണമെന്നും ഭൂമിയിലെ ഫെന്‍സിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആര്‍.ഡി.ഒ.യോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മെയ് 24നാണ് അദ്ദേഹം റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആര്‍.ഡി.ഒ. ഇതുവരെ നടപടിയെടുത്തിട്ടില്ല. 

ഷോളയൂര്‍ പഞ്ചായത്തിലെ വെച്ചപ്പതി - വെള്ളപ്പതി ഊരുകള്‍ക്കിടയിലുള്ള വീരക്കല്‍മേട് എന്ന സ്ഥത്താണ്  ആദിവാസി ഭൂമി കൈയേറ്റം നടന്നത്. കോട്ടത്തറവില്ലേജിലെ 1819/പി.റ്റി സര്‍വേ നമ്പരിലാണ് ഭൂമി. ഇതുപോലെ അട്ടപ്പാടി പാടവയല്‍ വില്ലേജില്‍ ധാന്യം എന്ന സ്ഥലത്ത് വെസ്റ്റ്‌കോസ്റ്റ് ഗ്രാനൈറ്റ് എന്ന കമ്പനിയുടെ ഉടമകളാണ് ആദിവാസി ഭൂമി കൈയേറി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇവരുടെ ഏജന്റുമാര്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഈ ഭൂമി ആദിവാസികളുടെ പേരില്‍ സര്‍വേ ചെയ്തിട്ടുള്ളതാണ്.

1975ലെ നിയമം നടപ്പാക്കുന്നതിനെരേ സംഘടിതമായ പ്രതിരോധം സൃഷ്ട്രിച്ചത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംയുക്തമായിട്ടാണ്. ആരും ആദിവാസികള്‍ക്കൊപ്പം നിന്നിരുന്നില്ല. ഇരകെള വേട്ടയാടി ഭക്ഷിക്കുകയും പട്ടിണി മരണങ്ങളില്‍ മുതലകണ്ണീരൊഴുക്കുയും ചെയ്യുന്ന പുതിയൊരു രാഷ്ട്രീയം അട്ടപ്പാടിയിലുണ്ട്.  1950-കള്‍ പകുതിയായപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം അട്ടപ്പാടിയില്‍ തുടങ്ങിയത്. പിന്നീടാണ്  മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെയെത്തിയത്. ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ റവന്യു - വനം വകുപ്പുകള്‍ സി.പി.ഐയുടെ കൈയിലാണ്. മണ്ണാര്‍കാട് മണ്ഡലവും സി.പി.ഐ തന്നെയാണ്. പഞ്ചായത്തുകളില്‍ സി.പി.എമ്മിനാണ് പാര്‍ട്ടിയെന്ന നിലയില്‍ മുന്‍തൂക്കം. കുടിയേറ്റക്കാര്‍ക്ക് കുടപിടിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് എന്താണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഇവിടേക്ക് അധിനിവേശം നടത്തിയവര്‍ക്കെല്ലാം രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ എല്ലാ രാഷ്ട്രീയക്കാരും ആദിവാസി വിരുദ്ധരാണ്. അല്ലെങ്കില്‍ ഇവരെ ഇരകളായി ഉപയോഗിക്കുന്നവരാണ്. വേട്ടക്കാര്‍ പലയിടത്തു നില്‍ക്കുമ്പോഴും ആദിവാസികള്‍ക്കെതിരേ ഇവര്‍ ഒന്നിക്കുന്നു. അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തങ്ങളെല്ലാം കുടിയേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ്. റോഡുകള്‍പോലും കൈയേറ്റത്തിനുളള പാതയാണ്. ആദിവാസി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ച് കൈയേറ്റം സുഗമമാക്കുന്ന പദ്ധതിയാണ് ഇവിടുത്തെ വികസനം. അട്ടപ്പാടിക്കായി കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ചിട്ടുള്ള കോടിക്കണക്കിനു രൂപയും ചെലവഴിക്കുന്നത് കൈയേറ്റക്കാര്‍ക്ക് വേണ്ടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനുള്ള മുന്നൊരുക്കങ്ങളാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ശക്തമായി അണിയറയില്‍ നടക്കുന്നത്. 
June 30, 2013 09:10 PM